സിനിമ പ്രേമികള്‍ക്ക് ഗംഭീര വിരുന്നാണ് ഈ ആഴ്ച ഒ.ടി.ടി ഒരുക്കിവെക്കുന്നത്. റോന്ത്, സംശയം, അസ്ത്ര, യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള തുടങ്ങിയ മലയാളം സിനിമകളും സര്‍സമീന്‍, കുബേര, ഡി.എന്‍.എ, ഹാപ്പി ഗില്‍മോര്‍ 2 , ദി സാന്‍ഡ്മാന്‍ സീസണ്‍ 2, വോളിയം 2, ഷൈനി ഹാപ്പി പീപ്പിള്‍ സീസണ്‍ 2: എ ടീനേജ് ഹോളി വാര്‍, സര്‍സമീന്‍ തുടങ്ങിയ അന്യഭാഷാ സിനിമകളും സീരീസുകളും പ്രേക്ഷര്‍ക്ക് മുന്നിലേക്കെത്തും.
റോന്ത്
ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച് തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് റോന്ത്. ദിലീഷ് പോത്തന്‍, റോഷ് മാത്യു എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. റോന്ത് ഇന്ന് മുതല്‍ (ജൂലൈ 22) ജിയോ ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിച്ചു.
സംശയം
വിനയ് ഫോര്‍ട്ട്, ഷറഫുദ്ദീന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാജേഷ് രവി സംവിധാനം ചെയ്ത ചിത്രമാണ് സംശയം. മനോരമ മാക്‌സിലൂടെ ജൂലൈ 24 ന് ചിത്രം ഒ.ടി.ടിയില്‍ എത്തും.
അസ്ത്ര
അമിത് ചക്കാലക്കല്‍ നായകനായെത്തിയ ത്രില്ലര്‍ ചിത്രമാണ് അസ്ത്ര. ജൂലൈ 18ന് മനോരമ മാക്‌സില്‍ അസ്ത്രയുടെ സ്ട്രീമിങ് ആരംഭിച്ചു.
യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള
അരുണ്‍ വൈഗ സംവിധാനം ചെയ്ത ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള. രഞ്ജിത്ത് സജീവ്, ജോണി ആന്റണി തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ജൂലൈ 19 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചു.
അന്യഭാഷാ ചിത്രങ്ങള്‍
സര്‍സമീന്‍
പൃഥ്വിരാജ് അഭിനയിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് സര്‍സമീന്‍. കയോസ് ഇറാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജോളും ഇബ്രാഹിം അലി ഖാനുമാണ് മറ്റ് പ്രധാനവേഷങ്ങളില്‍ എത്തുന്നത്. ജൂലൈ 25ന് ജിയോഹോട്ട്സ്റ്റാറിലൂടെ സര്‍സമീന്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തും.
കുബേര
ധനുഷ്, രശ്മിക മന്ദാന, നാഗാര്‍ജുന എന്നിവര്‍ അഭിനയിച്ച ക്രൈം ത്രില്ലര്‍ ചിത്രമാണ് കുബേര. ജൂലൈ 18 മുതല്‍ തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളില്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ കുബേര റിലീസ് ചെയ്തു.
ഡി.എന്‍.എ
അഥര്‍വ, നിമിഷ സജയന്‍ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നെല്‍സണ്‍ വെങ്കടേശന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡി.എന്‍.എ. ജൂലൈ 19ന് ജിയോ സിനിമയില്‍ ചിത്രം റിലീസ് ചെയ്തു.
ദി സാന്‍ഡ്മാന്‍ സീസണ്‍ 2, വോളിയം 2
ജനപ്രിയ സീരീസായ ദി സാന്‍ഡ്മാന്റെ രണ്ടാം സീസണിന്റെ രണ്ടാം ഭാഗം ജൂലൈ 24ന് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും.
ഷൈനി ഹാപ്പി പീപ്പിള്‍ സീസണ്‍ 2: എ ടീനേജ് ഹോളി വാര്‍
ഡോക്യുമെന്ററി സീരീസ് ആയ ഷൈനി ഹാപ്പി പീപ്പിള്‍ സീസണ്‍ 2: എ ടീനേജ് ഹോളി വാര്‍ ജൂലൈ 23 മുതല്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ ലഭ്യമാകും.
Content Highlight: New OTT Release