| Wednesday, 19th April 2023, 5:42 pm

ശ്രീനാഥ് ഭാസിയും ലാലും ഒന്നിക്കുന്ന പുതിയ ചിത്രം; മെയ് 25ന് ചിത്രീകരണം ആരംഭിക്കും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്റെ ബാനറില്‍ ഫൈസല്‍ രാജ, റെമീസ് രാജ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന പുതിയ ചിത്രം ഷൂട്ടിങ്ങിന് ഒരുങ്ങുന്നു. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം നവാഗതനായ ജോ ജോര്‍ജ് ആണ് സംവിധാനം ചെയ്യുന്നത്.

ശ്രീനാഥ് ഭാസി, ലാല്‍, രവീണ രവി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ പുതുമുഖങ്ങളായ ആതിര, മേധ പല്ലവി എന്നിവരും മുഖ്യ കഥാപാത്രങ്ങളാവുന്നു.

സംവിധായകന്‍ സാഗര്‍ ഹരിയുടെ തിരക്കഥയില്‍ ഒരുക്കുന്ന ചിത്രത്തില്‍ ലാല്‍, സൈജു കുറുപ്പ്, സലീം കുമാര്‍, അഭിജ, വിജയകുമാര്‍, രാജേഷ് ശര്‍മ തുടങ്ങിവരും അഭിനയിക്കുന്നു. മെയ് അവസാന വാരത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

സനീഷ് സ്റ്റാന്‍ലി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ആന്റണി ഏലൂര്‍, പ്രൊജക്റ്റ് ഡിസൈനര്‍: സ്റ്റീഫന്‍ വല്യാറ, സംഗീതം: വരുണ്‍ ഉണ്ണി, ആര്‍ട്ട് : പ്രദീപ് എം.വി, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, വസ്ത്രാലങ്കാരം: വിപിന്‍ ദാസ്, പി.ആര്‍.ഒ: പി.ശിവപ്രസാദ്, മാര്‍ക്കറ്റിങ്: ബി.സി ക്രിയേറ്റീവ്‌സ്.

Contnt Highlight: New movie with Srinath Bhasi and Lal together; The shooting will begin on May 25

We use cookies to give you the best possible experience. Learn more