| Thursday, 27th October 2016, 10:18 am

12 വയസുള്ളപ്പോള്‍ മൈക്കിള്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു; തെളിവുകളുമായി 30 വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

12 വയസുള്ളപ്പോള്‍ മൈക്കിള്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചു; തെളിവുകളുമായി 30 വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയുടെ പരാതി.


കാലിഫോര്‍ണിയ: 12 വയസുള്ളപ്പോള്‍ പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്‌സണ്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി രംഗത്ത്.

16 വയസ് വരെ ജാക്‌സണ്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും പിന്നീട് തനിയ്ക്ക് ചെക്ക് മുഖേന പണം തന്ന് തുടങ്ങിയെന്നും യുവതി പറയുന്നു. സംഭവം പുറത്തുപറയാതിരിക്കാന്‍ തനിക്ക് ഒമ്പത് ലക്ഷം ഡോളര്‍ തന്നതായും യുവതി വെളിപ്പെടുത്തി. ഇതിന്റെ തെളിവായി മൈക്കിള്‍ ജാക്‌സണ്‍ അയച്ച കത്തുകളും ചെക്കിന്റെ പകര്‍പ്പും യുവതി ഹാജരാക്കി.

1986ല്‍ ജാക്ണ്‍ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. മുപ്പതുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് യുവതി ഇപ്പോള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

മൈക്കിള്‍ ജാക്‌സന്റെ സ്ഥാപനങ്ങള്‍ക്കെതിരെയാണ് യുവതി കേസ് കൊടുത്തിരിക്കുന്നത്. അതേസമയം ഇതിനോട് പ്രതികരിക്കാന്‍ മൈക്കിള്‍ ജാക്‌സണ്‍ എസ്റ്റേറ്റ് ഇതുവരെ തയ്യാറായിട്ടില്ല.

ജാക്‌സണ്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്നെന്ന് ജാക്‌സന്റെ മുന്‍ ഡോക്ടര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആരോപണം.

Latest Stories

We use cookies to give you the best possible experience. Learn more