മലയാള സിനിമയിലേക്ക് എന്നും കഴിവുറ്റ ചെറുപ്പക്കാരെ സമ്മാനിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്ന സംവിധായകനാണ് വിപിന്‍ ദാസ്. താന്‍ തിരക്കഥയെഴുതുകയും നിര്‍മിക്കുകയും ചെയ്ത ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകര്‍ക്കും പുതുമുഖ അഭിനേതാക്കള്‍ക്കും അവസരം നല്‍കിയ വിപിന്‍ ദാസ് ഒട്ടനവധി പേരെയാണ് മലയാള സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയിരിക്കുന്നത്.
വിപിന്‍ തിരക്കഥയെഴുതി നിര്‍മിച്ച് 2024ല്‍ പുറത്തിറങ്ങിയ വാഴയില്‍ റീല്‍സിലൂടെ ശ്രദ്ധിക്കപ്പെട്ട ഒട്ടവനവധി കഴിവുറ്റ യുവാക്കളെയായിരുന്നു സംവിധായകന്‍ മലയാള സിനിമയിലേക്ക് അവതരിപ്പിച്ചത്. ചിത്രം സംവിധാനം ചെയ്ത നവാഗത സംവിധായകന്‍ ആനന്ദ് എസ് മേനനും മലയാള സിനിമയ്ക്ക് വലിയ മുതല്‍ക്കൂട്ടായിരുന്നു. എന്നാല്‍ മലയാള സിനിമയെ ആകെ പിടിച്ചു കുലുക്കിയത് അടുത്തിടെ തിയേറ്ററുകളിലെത്തിയ വാഴ 2 ആയിരുന്നു. വിപിന്റെ തിരക്കഥയില്‍ ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് വിപിന്റെ ടീമിലൊരാളായ സവിന്‍ സാ ആയിരുന്നു. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയനായ ഹാഷിറും ടീമുമായിരുന്നു. ചിത്രം ഇന്‍ഡസ്ട്രി ഹിറ്റടിച്ച് മുഴുവന്‍ മോളിവുഡിനെയും ഞെട്ടിക്കുകയും ചെയ്തിരുന്നു.
വാഴ 2. Photo: The Hindu
ഇപ്പോഴിതാ വിപിന്‍ ദാസിന്റെ ടീമില്‍ നിന്നും മറ്റൊരു അംഗം കൂടെ സംവിധായക കുപ്പായമണിയാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. മലയാള സിനിമയിലേക്ക് പുതിയ കഴിവുകളെ അവരിപ്പിക്കുന്നത് എപ്പോഴും സന്തോഷം നല്‍കുന്ന കാര്യമാണെന്ന് പറഞ്ഞുകൊണ്ടാണ് രോഹിത് ജി.ആര്‍ എന്ന സംവിധായകനെ വിപിന്‍ ദാസ് തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
തങ്ങളുടെ അടുത്ത പ്രൊജക്ട് സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകനായ രോഹിത്താണെന്നും അദ്ദേഹം ദീര്‍ഘകാലമായി തന്റെ ഡയറക്ഷന്‍ ടീമിന്റെ ഭാഗമാണെന്നും വിപിന്‍ ദാസ് പോസ്റ്റില്‍ കുറിച്ചു. വാഴ 2 സംവിധാനം ചെയ്ത വിപിന്റെ നേതൃത്വത്തിലുള്ള പ്രൊഡക്ഷന്‍ ടീം തന്നെയാണ് പുതിയ പ്രൊജക്ടും പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തിക്കുന്നത്. ചിത്രത്തില്‍ ബേസില്‍ ജോസഫായിരിക്കും ചിത്രത്തില്‍ നായകനാകുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിപിന്‍ദാസ്. Photo: The Hindu
ഇതിന് പുറമെ വാഴ ഫ്രാഞ്ചൈസിയിലെ മൂന്നാമത്തെ ചിത്രം നവാഗത സംവിധായകനായിരിക്കും ഒരുക്കുക എന്ന് നേരത്തേ തന്നെ വിപിന്‍ അറിയിച്ചിരുന്നു. പെണ്‍കുട്ടികളെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖ താരങ്ങളായിരിക്കും എത്തുക എന്നതിലും സംശയമില്ല.
Content Highlight: New Member From Vipin Das team set for his debut direction