| Tuesday, 21st July 2026, 9:30 am

അൻവറിലെ അതെ യങ് സ്റ്റൈലിഷ് ലുക്കിൽ പൃഥ്വി, 'ഖലീഫ'യിലെ 'അസലായവളെ' പ്രണയഗാനം പുറത്ത്

കെ.എസ് ഷാബിന

പൃഥ്വിരാജ് സുകുമാരൻ ആമിർ അലി ആയി എത്തുന്ന ഖലീഫ മൂവിയിലെ അസലായവളെ എന്ന പ്രണയഗാനം പുറത്തുവന്നിരിക്കുകയാണ്. തെലുങ്ക് നടി മാളവിക ശർമയാണ് ചിത്രത്തിൽ പൃഥ്വിരാജിന്റെ നായികയായി എത്തുന്നത്.

ഇരുവർക്കുമിടയിലെ മനോഹരമായ പ്രണയരംഗങ്ങളാണ് ഈ പാട്ടിലുള്ളത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുകയാണ് ഈ പ്രണയഗാനം.

അൻവർ.ഖലീഫ;Photo;X.com

2010-ൽ പുറത്തിറങ്ങിയ ‘അൻവർ’ എന്ന ചിത്രത്തിലെ അതേ യങ് ലുക്കിലാണ് പൃഥ്വി വീണ്ടും എത്തുന്നത്. 16 വർഷങ്ങൾക്ക് ശേഷം പഴയ പൃഥ്വിയെ കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. അൻവർ സിനിമ ചെയ്യുമ്പോൾ പൃഥ്വിയുടെ പ്രായം 27 ആയിരുന്നു. ഇന്ന് 43 ആം വയസിൽ യാതൊരു മാറ്റവും കൂടാതെ അതെ ലുക്കിൽ ആണ് ഖലീഫയിൽ പൃഥ്വി വീണ്ടും എത്തുന്നത്.

സിദ് ശ്രീറാം, മഖ്ബൂൽ മൻസൂർ എന്നിവർ ചേർന്ന് ആലപിച്ച ഈ മനോഹരമായ പ്രണയ ഗാനത്തിന് വരികൾ രചിച്ചത് മുത്തു ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം നല്കിയിരിക്കുന്നത്. ഈ വർഷം ഓണം റിലീസായി ഓഗസ്റ്റ് 20 നാണ് ചിത്രം ആഗോള റിലീസായി തീയേറ്ററുകളിലെത്തുന്നത്. ജിനു ഇന്നോവേഷൻ്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ഖലീഫ.Photo:X.com

പ്രതികാരം സുവർണ ലിപികളാൽ എഴുതപ്പെടും’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാമ്പറയ്ക്കൽ അഹമ്മദ് അലി എന്ന കഥാപാത്രമായി ചിത്രത്തിൽ അതിഥി താരമായി മോഹൻലാലും എത്തുന്നുണ്ട്.

രണ്ട് ഭാഗങ്ങളായി ഒരുക്കുന്ന ഖലീഫയുടെ രണ്ടാം ഭാഗത്തിൽ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ ആണ് നായകനായി വേഷമിടുക. സ്വർണ കള്ളക്കടത്തിന്റെ പശ്‌ചാത്തലത്തിൽ വലിയ കാൻവാസിൽ കഥപറയുന്ന ഒരു ബിഗ് ബഡ്ജറ്റ് എന്റെർറ്റൈനെർ ആണ് ഖലീഫ എന്ന സൂചനയാണ് ചിത്രത്തിൻ്റെ നേരത്തെ പുറത്തു വന്ന ഗ്ലിംബ്സ് വീഡിയോ നൽകിയത്.

Content Highlight: Asalayavale song released from Khalifa Prithviraj recreates his Anwar look

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more