| Saturday, 23rd April 2016, 9:43 pm

സിയാച്ചിന്‍ സൈനികര്‍ക്ക് ഐ.എസ്.ആര്‍.ഒയുടെ സമ്മാനം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മെനസ് ഡിഗ്രിയിലും ശരീരത്തില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്ന സാമഗ്രികള്‍ വികസിപ്പിച്ചിരിക്കുകയാണ് തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍. ബ്ലു എയര്‍ എന്ന സിലിക്ക എയറോജെല്‍ എന്നാണിതിന്റെ പേര്.

ലോകത്തിലെതന്നെ ഏറ്റവും ഉയര്‍ന്നമേഖലയും യുദ്ധസാധ്യതാ പ്രദേശവുമായ സിയാച്ചിനിലെ സൈനികര്‍ക്ക് ഏറെ സഹായകരമാകുന്നതാണ് ഈ കണ്ടുപിടുത്തം. മൈനസ്സ് 50 ഡിഗ്രിയിലും താഴെയാണ് മിക്കപ്പോഴത്തെയും ഇവിടുത്തെ താപനില. കൊടും തണുപ്പില്‍ 869 ഓളം സൈനികരാണ് ഇതുവരെ സിയാച്ചിനില്‍ മരണപ്പെട്ടത്.

ശരീരത്തിലെ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം കുറഞ്ഞ ഭാരം മാത്രമാണുള്ളതെന്നും ഇതിന്റെ മറ്റൊരു വലിയ പ്രത്യേകതയാണ്. സാധാരണ ഇവിടെ ജോലിചെയ്യുന്ന സൈനികരെ ബുദ്ധിമുട്ടിക്കുന്നത് ഇവര്‍ കൈയ്യില്‍ കരുതന്ന അമിതഭാരമുള്ള വസ്തുക്കളാണ്. സൈനികരുടെ യൂണിഫോമിനുള്ളില്‍ ഘടിപ്പിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്‍പ്പന. യൂണിഫോമിനുള്ളില്‍ ചൂട് നിലനിര്‍ത്താന്‍ സഹായിക്കുമെന്നതിനാല്‍ പുറത്തെ അതിശൈത്യം ശരീരത്തെ ബാധിക്കില്ല. വായുവാണ് ഇതില്‍ നിറച്ചിരിക്കുന്നത്.

പ്രത്യേകരീതിയില്‍ കംപ്രസ്സ് ചെയ്ത വായു അടങ്ങിയ സിലിക്ക എയറോജെല്‍ കൊടും തണുപ്പിലും മെച്ചപ്പെട്ട താപനില സൂക്ഷിക്കാന്‍ സഹായിക്കുന്നു. ഇവയൊടൊപ്പം ദുരന്തങ്ങളില്‍ ആളുകളെ കാണാതായാല്‍ കണ്ടെത്താന്‍ സഹായിക്കുന്ന ചെറുഡിവൈസുകളും വികസിപ്പിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായകരമായിരിക്കുമിത്.

We use cookies to give you the best possible experience. Learn more