| Tuesday, 27th May 2025, 8:36 am

അഞ്ച് ഹൈക്കോടതികളില്‍ ഇനി പുതിയ ജസ്റ്റിസുമാര്‍, 22 ജഡ്ജിമാര്‍ക്ക് സ്ഥലംമാറ്റം; ശുപാര്‍ശ ചെയ്ത് കൊളീജിയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അഞ്ച് പുതിയ ഹൈക്കോടതി ജസ്റ്റിസുമാരെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സുപ്രീം കോടതി കൊളീജിയം. മധ്യപ്രദശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സച്ച്‌ദേവയെ നിയമിച്ച് കൊണ്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

അഞ്ച് ഹൈക്കോടതികളിലെ ജസ്റ്റിസുമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് 22 ജഡ്ജിമാരെ സ്ഥലം മാറ്റാനും കൊളീജിയം തീരുമാനിച്ചിട്ടുണ്ട്.

ചീഫ് ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ സുപ്രീം കോടതി കൊളീജിയമാണ് മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തു. നേരത്തെ മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് സുരേഷ് കുമാര്‍ കൈറ്റ് വിരമിച്ചതിന് പിന്നാലെ കേന്ദ്രവും സച്ച്‌ദേവയെ നിയമിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

മധ്യപ്രദേശ്, കര്‍ണാടക, ഗുവാഹത്തി, പട്‌ന, ജാര്‍ഖണ്ഡ് ഹൈക്കോടതികളിലെ ചീപ് ജസ്റ്റിസുമാരുടെ നിയമനങ്ങള്‍ സംബന്ധിച്ചാണ് കൊളീജിയം കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.

ദല്‍ഹി ഹൈക്കോടതിയിലെ ജസ്റ്റിസ് വിഭു ബക്രുവിനെ കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായ നിയമിക്കാനും സുപ്രീം കൊളീജിയം തിങ്കളാഴ്ച ശുപാര്‍ശ ചെയ്തു.

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായ ജസ്റ്റിസ് എന്‍.വി അഞ്ജരിയയെയാണ് കൊളീജിയം ശുപാര്‍ശ ചെയ്തത്. അതോടൊപ്പം പട്‌ന ഹൈക്കോടതിയിലെ ജസ്റ്റിസ് അശുതോഷ് കുമാറിനെ ഗുവാഹത്തിയില്‍ നിയമിക്കാനും കൊളീജിയം ശുപാര്‍ശ ചെയ്തു.

നിലവില്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ വിജയ് ബിഷ്‌ണോയിയെ സുപ്രീം കോടതി ജഡ്ജിയായി ഉയര്‍ത്താനും ശുപാര്‍ശ ചെയ്തു. പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് വിപുല്‍ മനുഭായ് പഞ്ചോളിയെ നിയമിക്കണമെന്നും സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് തര്‍ലോക്ക് സിങ് ചൗഹാനെ ജാര്‍ഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

Content Highlight: New judges to be appointed in five high courts, 22 judges to be transferred; Collegium recommends

We use cookies to give you the best possible experience. Learn more