| Monday, 4th March 2019, 11:26 pm

ഇന്നോവ ക്രിസ്റ്റ G-പ്ലസ് മോഡല്‍ വിപണിയില്‍; ലക്ഷ്യം ടാക്സി വിപണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടൊയോട്ട ഇന്നോവ ക്രിസ്റ്റ G-പ്ലസ് മോഡല്‍ വിപണിയില്‍. 15.57 ലക്ഷം രൂപയാണ് ഏഴു സീറ്റര്‍ G-പ്ലസ് വകഭേദത്തിന് വില. എട്ടു സീറ്റര്‍ പതിപ്പ് 15.62 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്കെത്തും. ദല്‍ഹി എക്‌സ്‌ഷോറൂം അടിസ്ഥാനപ്പെടുത്തിയാണ് വിലകള്‍.

ഇനി മുതല്‍ G-പ്ലസാണ് ഇന്നോവ ക്രിസ്റ്റ നിരയിലെ പ്രാരംഭ വകഭേദം. മാരുതി സുസുക്കി എര്‍ട്ടിഗ, മഹീന്ദ്ര മറാസോ മോഡലുകളുമായാണ് ഇന്നോവ ക്രിസ്റ്റയുടെ മത്സരം. ടാക്സി വിപണി മാത്രം ലക്ഷ്യമിട്ടാണ് ഇന്നോവ ക്രിസ്റ്റ G മോഡലിനെ ടൊയോട്ട അവതരിപ്പിക്കുന്നത്.


പ്രാരംഭ വകഭേദമായതുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും മാത്രമെ G-പ്ലസ് മോഡലില്‍ ഒരുങ്ങുന്നുള്ളൂ. മറ്റു ഇന്നോവ വകഭേദങ്ങളില്‍ കണ്ടുവരുന്ന ഓഡിയോ സംവിധാനം, രണ്ടാംനിര സീറ്റുകളിലെ സെന്‍ട്രല്‍ ആംറെസ്റ്റ്, പിന്‍ ഡീഫോഗര്‍ മുതലായ ക്രമീകരണങ്ങളൊന്നും G-പ്ലസിലുണ്ടാവില്ല.

റെഡ്, പേള്‍ വൈറ്റ് നിറപതിപ്പുകളൊഴികെ മറ്റെല്ലാ നിറങ്ങളും ക്രിസ്റ്റ G വകഭേദത്തില്‍ അണിനിരക്കും. എഞ്ചിനില്‍ മാറ്റങ്ങളില്ല. നിലവിലെ 2.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ പുതിയ മോഡലിലും തുടരുന്നു. എഞ്ചിന് 150 bhp കരുത്തും 343 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സ്.


16 ഇഞ്ചാണ് മോഡലിലെ അലോയ് വീലുകളുടെ വലിപ്പം. ഹാലോജന്‍ യൂണിറ്റ് ഹെഡ് ലാമ്പുകളില്‍ ഉപയോഗിച്ചിരിക്കുന്നത്. പിന്‍ സ്പോയിലര്‍, മാനുവല്‍ എസി വെന്റുകള്‍, ഫാബ്രിക് നിര്‍മ്മിത അപ്ഹോള്‍സ്റ്ററി എന്നിവ ഇന്നോവ ക്രിസ്റ്റ് G-പ്ലസിന്റെ സവിശേഷതകളായി ചൂണ്ടിക്കാട്ടാം.

പിന്‍ ക്യാമറ, സെന്‍സര്‍, ആന്റി-ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്ട്രോണിക്ക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷന്‍, ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സംവിധാനങ്ങള്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും.

Latest Stories

We use cookies to give you the best possible experience. Learn more