| Sunday, 13th December 2015, 4:55 pm

'കൊച്ചു സുന്ദരികള്‍'ക്ക് സമാനമായി ഫേസ്ബുക്കില്‍ വീണ്ടും അശ്ലീല പേജുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  കൊച്ചു സുന്ദരികള്‍ മാതൃകയില്‍ ഫേസ്ബുക്കില്‍ അശ്ലീല പേജുകള്‍ വീണ്ടും സജീവമാവുന്നതായി പരാതി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി ലഭിച്ചത്. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ചിത്രങ്ങളും കമന്റുകളും നിറയുന്ന പേജുകളില്‍ നിരവധി മൊബൈല്‍,വാട്‌സ് ആപ്പ് നമ്പറുകളുമാണുള്ളത്. പേജുകള്‍ ഓണ്‍ലൈന്‍ ലൈംഗിക വ്യാപാരത്തിന് കളമൊരുക്കുന്നതായാണ് സംശയിക്കപ്പെടുന്നത്.

ഓപ്പറേഷന്‍ ബിഗ്ഡാഡി എന്ന പേരില്‍ ക്രൈം ബ്രാഞ്ച് ഐ.ജി ആര്‍. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് “കൊച്ചു സുന്ദരികള്‍”  പേജ് വഴിയുള്ള ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘത്തെ പിടികൂടിയിരുന്നത്. കുട്ടികളെ കുറിച്ചുള്ള അശ്ലീലം പ്രചരിപ്പിക്കുന്ന പേജിന്റെ അണിയറക്കാരെ ഏറെ കാലത്തെ നിരീക്ഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയിരുന്നത്.

കൊച്ചു സുന്ദരി പേജുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ മുന്നോട്ട് നീങ്ങവെയാണ് പുതിയ പേജുകള്‍ വീണ്ടും സജീവമാകുന്നതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more