| Friday, 5th December 2014, 12:23 pm

'സ്‌പെക്ടര്‍' പുതിയ ബോണ്ട് ചിത്രം

ഡൂള്‍ന്യൂസ് ഡെസ്‌ക്


സ്‌പെക്ടര്‍ എന്ന് പേരിട്ടിരിക്കുന്ന ഇരുപത്തിനാലാമത് ജെയിംസ് ബോണ്ട് ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളില്‍ എത്തും. സ്‌കൈഫാള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ച സാം മെന്‍ഡെസ് തന്നെയാണ് പുതിയ ചിത്രത്തിന്റെയും സംവിധായകന്‍. ഡാനിയല്‍ ക്രെയിഗ് നായകനാവുന്ന നാലാമത്തെ ബോണ്ട് ചിത്രമാണ് സ്‌പെക്ടര്‍.

ഒരു ബോണ്ട് ചിത്രത്തില്‍ നിന്നും പ്രതീക്ഷിക്കപെടുന്ന എല്ലാ സംഗതികളും ചേര്‍ന്നതാവും തന്റെ സിനിമയെന്നാണ് സംവിധായകന്‍ സാം പ്രഖ്യാപിച്ചിരിക്കുന്നത്. ബാര്‍ബറ ബ്രോക്കോളിയാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തില്‍ ക്രെയ്ഗിനൊപ്പം മോണിക്ക ബെല്ലൂസി, ആന്‍ഡ്രൂ സ്‌കോട്ട്, ക്രിസ്‌റ്റോഫ് വോള്‍ട്ടസ് തുടങ്ങിയവരാണ് അണി നിരക്കുന്നത്.

ചിത്രത്തില്‍ ബോണ്ട് ഉപയോഗിക്കുന്നത് കാര്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡി.ബി 10 ആണ്. ലണ്ടനിലെ പൈന്‍ വുഡ് സ്റ്റുഡിയോ, മെക്‌സിക്കോ സിറ്റി, റോം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്.

Latest Stories

We use cookies to give you the best possible experience. Learn more