തിരുവനന്തപുരം: കേരള സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) പുതിയ ഭരണസമിതി ചുമതലയേറ്റു. പി. മോഹനന്‍ കോഴിക്കോട്) പ്രസിഡന്റായും അഡ്വ. ടി.വി. രാജേഷ് (കണ്ണൂര്‍) വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.
പി. മോഹനന്‍
നവംബര്‍ 21നായിരുന്നു ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. 24ന് തിരുവനന്തപുരത്ത് ബാങ്ക് ഹെഡ് ഓഫീസില്‍ വോട്ടെണ്ണല്‍ നടത്തിയതിന് ശേഷം വരണാധികാരിയാണ് വിജയികളെ പ്രഖ്യാപിച്ചത്.
ടി.വി. രാജേഷ്
തെരഞ്ഞെടുക്കപ്പെട്ട പുതിയ ഭരണസമിതി അംഗങ്ങള്‍ ആദ്യ യോഗം ചേര്‍ന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുത്തു.
മറ്റ് ഭരണസമിതി അംഗങ്ങള്‍: ബിനില്‍ കുമാര്‍ (പത്തനംതിട്ട), പി. ഗാനകുമാര്‍ (ആലപ്പുഴ), അഡ്വ. ജോസ് ടോം (കോട്ടയം), അഡ്വ. വി. സലിം (എറണാകുളം), എം. ബാലാജി (തൃശൂര്‍), പി. ഗഗാറിന്‍ (വയനാട്), അധിന്‍ എ. നായര്‍ (കൊല്ലം), അഡ്വ. ശ്രീജ എസ് (തിരുവനന്തപുരം), എ.എം. മേരി (കാസര്‍ഗോഡ്), ശ്രീജ എം.എസ് (ഇടുക്കി), സ്വാമിനാഥന്‍ ഒ.വി (പാലക്കാട്), ഷിബു ടി.സി (അര്‍ബന്‍ ബാങ്ക് പ്രതിനിധി).
അഞ്ച് വര്‍ഷമാണ് ഭരണസമിതിയുടെ കാലാവധി.
Content Highlight: New board of directors takes charge at Kerala Bank