| Monday, 21st September 2026, 3:09 pm

ബഹുരാഷ്ട്ര സഹകരണത്തിന് പുതിയ കൂട്ടായ്മ; ആദ്യ യോഗത്തില്‍ ഇന്ത്യയും

അഞ്ജു ചന്ദ്രന്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച പുതിയ രാജ്യാന്തര കൂട്ടായ്മയുടെ ആദ്യ ഉന്നതതല യോഗത്തില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചാണ് യോഗം നടക്കുന്നത്.

വന്‍ ശക്തി രാജ്യങ്ങളെ മാത്രം ആശ്രയിക്കാതെ വിവിധ രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് പൊതുവായ ആഗോള വിഷയങ്ങളില്‍ സഹകരണം ശക്തിപ്പെടുത്തുകയാണ് പുതിയ കൂട്ടായ്മയുടെ ലക്ഷ്യം.

സമാധാനം, രാജ്യാന്തര നിയമം, സാമ്പത്തിക സഹകരണം, സുസ്ഥിര വികസനം തുടങ്ങിയ മേഖലകളില്‍ കൂട്ടായ പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കാനും കൂട്ടായ്മ ലക്ഷ്യമിടുന്നെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഐക്യരാഷ്ട്രസഭ ഉള്‍പ്പെടെയുള്ള നിലവിലുള്ള ബഹുരാഷ്ട്ര സംവിധാനങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പരിഷ്‌കരിക്കുന്നതിനുമുള്ള ചര്‍ച്ചകള്‍ക്കും കൂട്ടായ്മ വേദിയൊരുക്കും.

കാലാവസ്ഥാ വ്യതിയാനം, കൃത്രിമബുദ്ധി, ആരോഗ്യസുരക്ഷ, ഡിജിറ്റല്‍ രംഗത്തെ മാറ്റങ്ങള്‍, ആഗോള സാമ്പത്തിക ഭരണസംവിധാനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചകളുടെ ഭാഗമാകും.

ആഗോള രാഷ്ട്രീയം കൂടുതല്‍ വിഭജിക്കപ്പെടുകയും രാജ്യങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പുതിയ കൂട്ടായ്മയുടെ രൂപീകരണം.

വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള രാജ്യങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന് സംവാദത്തിനും സഹകരണത്തിനും പുതിയ വേദിയൊരുക്കുകയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.

ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ആദ്യ യോഗത്തില്‍ ഇന്ത്യയുടെ പങ്കാളിത്തം രാജ്യാന്തര വിഷയങ്ങളില്‍ ബഹുരാഷ്ട്ര സഹകരണത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യവും വ്യക്തമാക്കുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു.

Content Highlights: New alliance for multilateral cooperation; India participates in the inaugural meeting.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more