| Wednesday, 17th January 2018, 11:31 am

'തോമസ് ചാണ്ടി മന:പൂര്‍വം കൈയേറ്റം നടത്തിയിട്ടില്ല'; ഉടന്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കായല്‍ കൈയേറ്റ കേസില്‍ മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ ഉടന്‍ കേസെടുക്കേണ്ടെന്ന് ഹൈക്കോടതി. തോമസ് ചാണ്ടി മന:പൂര്‍വം കൈയേറ്റം നടത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു.

തോമസ് ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട രണ്ട് ഹര്‍ജികള്‍ തീര്‍പ്പാക്കി കൊണ്ടാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. സി.പി.ഐ നേതാവ് മുകുന്ദനും പഞ്ചായത്തംഗം വിനോദും നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശം.

കായല്‍ കൈയേറ്റ വിഷയത്തില്‍ മൂന്ന് മാസത്തിനകം സര്‍വേ നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കണം. അതിനുശേഷം നോട്ടീസ് നല്‍കി കക്ഷികളെ വിളിച്ചു വരുത്തി വിശദീകരണം തേടാനും കോടതി നിര്‍ദ്ദേശിച്ചു.

നേരത്തെ വിജിലന്‍സ് തോമസ് ചാണ്ടിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ആലപ്പുഴ മുന്‍ ജില്ലാകലക്ടര്‍മാരായിരുന്ന വേണുഗോപാല്‍, സൗരവ് ജയിന്‍ എന്നിവരെയും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിരുന്നു.

തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിക്കല്‍, ഗൂഢാലോചന എന്നീകുറ്റങ്ങളാണ് തോമസ് ചാണ്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more