| Friday, 28th November 2014, 12:45 pm

സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ തയ്യാര്‍: ഇമ്രാന്‍ ഹാശ്മി

ഡൂള്‍ന്യൂസ് ഡെസ്‌ക്

“അഗ്ലി”യെന്ന ചിത്രത്തില്‍ സണ്ണി ലിയോണിനൊപ്പം അഭിനയിക്കാന്‍ തയ്യാറായില്ലെന്ന റിപ്പോര്‍ട്ട് തള്ളി നടന്‍ ഇമ്രാന്‍ ഹാശ്മി. തനിക്ക് അവസരം ലഭിയ്ക്കുകയാണെങ്കില്‍ സണ്ണിയ്‌ക്കൊപ്പം ജോലി ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

സണ്ണി ലിയോണിനൊപ്പം “അഗ്ലി”യിലെ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടാന്‍ ഇമ്രാന്‍ ഹാശ്മി വിസമ്മതിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഈ റിപ്പോര്‍ട്ടുകളാണ് താരമിപ്പോള്‍ തള്ളിയിരിക്കുന്നത്.

” സണ്ണിയ്‌ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ഞാന്‍ വിസമ്മതിച്ചിട്ടില്ല. അതെല്ലാം ഊഹങ്ങളായിരുന്നു. അണിയറക്കാര്‍ സണ്ണി ലിയോണിനെ സമീപിച്ചപ്പോള്‍ ഞങ്ങളുടെ ഡേറ്റുകള്‍ മാച്ചു ചെയ്യുന്നില്ല. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം ആ ഗാനത്തിന് വേണ്ടി എട്ട് പുതിയ പെണ്‍കുട്ടികളെ കൊണ്ടുവരേണ്ടി വന്നു.”

“ഭാവിയില്‍ എനിക്ക് നല്ല തിരക്കഥ ലഭിയ്ക്കുകയാണെങ്കില്‍, സണ്ണിയ്‌ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് താല്‍പര്യമുണ്ട്.” ഇമ്രാന്‍ പറഞ്ഞു.

“അഗ്ലി”യുടെ പ്രമോഷന്‍ ജോലികളുടെ തിരക്കിലാണ് ഇമ്രാന്‍ ഹാശ്മിയിപ്പോള്‍. റെന്‍സില്‍ ഡി സില്‍വയാണ് ചിത്രം സംവിധാനം ചെയ്തത്. കങ്കണ റാണട്ട് നായികയായ ചിത്രം വെള്ളിയാഴ്ച തിയ്യേറ്ററുകളിലെത്തും.

We use cookies to give you the best possible experience. Learn more