| Saturday, 27th June 2020, 9:13 am

അങ്ങനെ വീഴുന്ന ആളല്ല ഞാന്‍; പ്രതിപക്ഷ വിമര്‍ശനത്തില്‍ കെ.കെ ശൈലജ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ വ്യക്തിപരമായ വിമര്‍ശനങ്ങളില്‍ തളര്‍ന്ന് പോയിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മാതൃഭൂമി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

‘മുഖ്യമന്ത്രി തന്നെ അതിനൊക്കെ മറുപടി പറഞ്ഞിട്ടുണ്ട്. ഇത് രാഷ്ട്രീയം കളിക്കാനുള്ള സമയമല്ല. മാസങ്ങള്‍ക്ക് മുന്‍പ് അസംബ്ലിയില്‍ തന്നെ വരാന്‍ പോകുന്ന മഹാമാരിയെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അപ്പോള്‍ പ്രതിപക്ഷം താന്‍ പരിഭ്രാന്തി പരത്താന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പറഞ്ഞത്. ഞങ്ങള്‍ അതില്‍ വീണില്ല’, മന്ത്രി പറഞ്ഞു.

സ്ത്രീ ആയതിനാല്‍ വിമര്‍ശിച്ച് തളര്‍ത്തിക്കളയാം എന്ന് പ്രതിപക്ഷം കരുതിയോ എന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എനിക്ക് അങ്ങനെ തോന്നിയിട്ടില്ല. ഞങ്ങളുടെ പാര്‍ട്ടിയും അങ്ങനെ കരുതുന്നില്ല. സ്ത്രീ ആയതുകൊണ്ട് വിമര്‍ശനം വന്നാല്‍ ഞാന്‍ വീണുപോകുമെന്ന് പ്രതിപക്ഷ നേതാവ് കരുതിക്കാണും.’

എന്നാല്‍ അങ്ങനെ വീഴുന്ന ആളല്ല താന്‍. അതിനുള്ള രാഷ്ട്രീയബോധം പാര്‍ട്ടിപ്രവര്‍ത്തനത്തിലൂടെ താന്‍ നേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more