ഹേഗ്: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ സംബന്ധിച്ച് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ (ഐ.സി.ജെ) കോടതിയിലുള്ള കേസില്‍ കക്ഷി ചേര്‍ന്ന് നെതര്‍ലാന്‍ഡ്‌സും ഐസ്‌ലാന്‍ഡും. വ്യാഴാഴ്ചയാണ് ഇരുരാജ്യങ്ങളും നിലപാടറിയിച്ചത്.
നിര്‍ബന്ധിതമായ നാടുകടത്തല്‍, പട്ടിണിയിലേക്ക് തള്ളിവിടല്‍, സഹായം നിഷേധിക്കല്‍, കുട്ടികള്‍ക്കെതിരായ പ്രവര്‍ത്തികള്‍ എന്നിവയെ വംശഹത്യയായി കണക്കാം. ഈ പ്രവൃത്തികള്‍ വംശഹത്യ നടത്താനുള്ള ഉദ്ദേശത്തിനെ സഹായിക്കുന്നതാണെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു.
വംശഹത്യാക്കുറ്റം തടയുന്നതിനും കുറ്റങ്ങളില്‍ ശിക്ഷ നടപ്പാക്കുന്നതിനുമുള്ള ഐ.സി.ജെ അന്താരാഷ്ട്ര കണ്‍വെന്‍ഷനില്‍ ഇരുരാജ്യങ്ങളും പങ്കാളികളാണ്,
അതേസമയം, കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളെ പ്രത്യേകമായി തന്നെ കണക്കാക്കണമെന്ന് നെതര്‍ലാന്‍ഡ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വംശഹത്യയുടെ ഉദ്ദേശം തെളിയിക്കുന്നതാണെന്നും നെതര്‍ലാന്‍ഡ്‌സ് പറഞ്ഞു.
കുറ്റകൃത്യങ്ങളില്‍ നിന്നും വംശഹത്യ വേര്‍തിരിച്ചറിയാന്‍ പറ്റുന്ന തരത്തിലെ കേസുകളെ മാത്രമെ വംശഹത്യയായി കണക്കാക്കാനാകൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കരുതെന്ന് ഐസ്‌ലാന്‍ഡ് വാദിച്ചു.
നിലനില്‍ക്കുന്ന മറ്റ് ഉദ്ദേശ ലക്ഷ്യങ്ങളില്‍ നിന്നും വംശഹത്യയെ കോടതി വേര്‍തിരിച്ചറിയണമെന്നും ഐസ്‌ലാന്‍ഡ് ആവശ്യപ്പെട്ടു.
2023 ഡിസംബറിലാണ് ഇസ്രഈല്‍ വംശഹത്യ നടത്തിയെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്യ്ര നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഈ കേസിലാണ് നെതര്‍ലാന്‍ഡ്സും ഐസ്‌ലാന്‍ഡും ഇപ്പോള്‍ കക്ഷി ചേര്‍ന്നിരിക്കുന്നത്.
നേരത്തെ, കൊളംബിയ, മെക്‌സിക്കോ, സ്‌പെയിന്‍, തുര്‍ക്കി, മാലിദ്വീപ്, അയര്‍ലാന്‍ഡ്, ബ്രസീല്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഈ കേസില്‍ ഇടപെട്ടിരുന്നു.
നേരത്തെ, ഗസയിലെ കുറ്റകൃത്യങ്ങളുടെയും യുദ്ധക്കുറ്റത്തിന്റെയും പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി(ഐ.സി.സി)നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.
2024ല്‍ നവംബറിലാണ് ഐ.സി.സി നെതന്യാഹുവിനും മുന്‍ ഇസ്രഈല്‍ പ്രതിരോധമന്ത്രി യോവ് ഗലാന്റിനുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
Content Highlight: Netherlands and Iceland join ICJ case on Gaza genocide