സുഡാനുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാനൊരുങ്ങി ഇസ്രഈല്‍. ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും സുഡാന്‍ സോവര്‍ജിനിന്‍ കൗണ്‍സില്‍ തലവനായ അബ്ദെല്‍ ഫത്ത അല്‍ ബുര്‍ഹാനുമായി ഉഗാണ്ടയില്‍ വെച്ച് കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം തുടങ്ങുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രഈലി വൃത്തങ്ങള്‍ പ്രസ്താവനയിറക്കി.
കൂടിക്കാഴ്ചയെ ചരിത്രം എന്നാണ് നെതന്യാഹു ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്.
അതേ സമയം ഇരുവരും നടത്തിയ കൂടിക്കാഴ്ചയെ പറ്റി സുഡാനിലെ നിലവിലെ താല്‍ക്കാലിക സര്‍ക്കാര്‍ അറിഞ്ഞിട്ടില്ല.
നിലവിലെ സുഡാന്‍ വിദേശ കാര്യ മന്ത്രിയായ അസ്മ മുഹമ്മദ് അബ്ദുല്ല കൂടിക്കാഴ്ചയെ പറ്റി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് വ്യക്തമാക്കിയത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അബ്ദെല്‍ ഫത്ത അല്‍ ബര്‍ഹാന്‍ ഉഗാണ്ടയില്‍ നിന്നും തിരിച്ചുവരാന്‍ കാത്തിരിക്കുകയാണെന്നാണ് ക്യാബിനറ്റ് പ്രതിനിധി അന്താരാഷ്ട്ര മാധ്യമങ്ങളോട് പ്രതികരിച്ചിരിക്കുന്നത്.
ഇസ്രഈലുമായി ബന്ധം സ്ഥാപിക്കുന്നതിലൂടെ സുഡാനിനുമേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകള്‍ നീക്കാനാണ് സൈനിക മേധാവി ലക്ഷ്യമിടുന്നതെന്നാണ് സൂചന.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
സുഡാന്‍ മുന്‍ പ്രസിഡന്റായ ഒമര്‍ അല്‍ ബാഷറിന്റെ ഭരണകാലത്ത് ഇസ്രഈലിനെ സുഡാന്‍ രാജ്യമായി അംഗീകരിച്ചിരുന്നില്ല. 70 വര്‍ഷത്തോളം അധികാരത്തിലിരുന്ന ബാഷിര്‍ അഴിമതി ആരോപണത്തെ തുടര്‍ന്ന് പുറത്ത് പോയതോടെയാണ് സുഡാന്‍ പ്രധാനമന്ത്രി അബ്ദെല്ല ഹംഡൊക്കിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക സര്‍ക്കാര്‍ രൂപീകരിച്ചത്. ബാഷിറിന്‍രെ ഭരണകാലത്ത് സുഡാന്‍ ഇറാനുമായി അടുത്ത ബന്ധവും പുലര്‍ത്തിയിരുന്നു.