വാഷിങ്ടണ്‍: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഫോട്ടോ സ്‌കൂള്‍ ഹാള്‍ ഓഫ് ഫെയിമില്‍ നിന്ന് ഓഴിവാക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം പഠിച്ചിരുന്ന ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്.
നെതന്യാഹു ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പെന്‍സില്‍വാനിയയിലെ ചെല്‍ട്ടന്‍ഹാം സ്‌കൂളിലെ 200 ഓളം വിദ്യാര്‍ത്ഥികളാണ് നെതന്യാഹുവിന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടത്. വിവിധ മേഖലകളില്‍ പ്രഗല്‍ഭരായ ആളുകളോടുള്ള ആദരസൂചകമായി സ്ഥാപനങ്ങളില്‍ സ്ഥാപിക്കുന്ന ചിത്രങ്ങളാണ് ഹാള്‍ ഓഫ് ഫെയിം എന്നതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
സ്‌കൂളിലെ ഹാള്‍ ഓഫ് ഫെയിമില്‍ നിന്ന് നെതന്യാഹുവിന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞ മാസം ചെല്‍ട്ടന്‍ഹാം ഹൈ അലുമിനി അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു.
നെതന്യാഹുവിനെതിരായ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ (ഐ.സി.സി) വാറണ്ട്, ഇസ്രഈലിലെ നെതന്യാഹുവിനെതിരായ അഴിമതി ആരോപണങ്ങള്‍ എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.
നാല് വര്‍ഷമാണ് നെതന്യാഹു ചെല്‍ട്ടന്‍ ഹാം ഹൈസ്‌കൂളില്‍ പഠിച്ചത്. 1867ല്‍ അദ്ദേഹം പാസ് ഔായി. തുടര്‍ന്ന് 1999ല്‍ അദ്ദേഹം ആദ്യമായി പ്രസിഡന്റായി ചുമതലയേറ്റെടുത്തപ്പോള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ജൂലായ് 25ന് പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ല ഉദ്യോഗസ്ഥരുമായി നടക്കുന്ന രഹസ്യയോഗത്തില്‍വെച്ച് ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.
‘നമ്മള്‍ ദിവസേന ഹാള്‍ ഓഫ് ഫെയമിന് മുന്നിലൂടെ നടന്നുപോകുമ്പോള്‍ നമ്മള്‍ പൂര്‍വവിദ്യാര്‍ത്ഥികളുടെ ചിത്രങ്ങള്‍ കാണും. അവരെ കാണുമ്പോള്‍ ബഹുമാനിക്കേണ്ട ആളുകളാണെന്ന് നമുക്ക് മനസിലാകും, ഒരു ദിവസം അവരെപ്പോലെയാകാന്‍ നമ്മള്‍ പരിശ്രമിക്കും. അതിനാല്‍, ഞങ്ങളുടെ സ്‌കൂളില്‍ അദ്ദേഹത്തിന് (നെതന്യാഹു)അംഗീകാരം നല്‍കുന്നത് ശരിയല്ലെന്ന് കരുതുന്നു,’ വിദ്യാര്‍ത്ഥികള്‍ പൂര്‍വ വിദ്യാര്‍ത്ഥി അസോസിയേഷന് അയച്ച മെയിലില്‍ പറയുന്നു.
ഗസസയില്‍ വംശഹത്യയില്‍ നടത്തിയതിന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരായുമാണ് ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2024 നവംബര്‍ 21 നാണ് വാറണ്ട് പുറപ്പെടുവിച്ചത്. ഗസയില്‍ ഇസ്രഈല്‍ യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളും നടത്തിയെന്നും ഐ.സി.സി ആരോപിച്ചിരുന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അറസ്റ്റ് വാറണ്ട് പിന്‍വലിക്കണമെന്ന ഇസ്രഈലിന്റെ ആവശ്യം ഐ.സി.സി ജഡ്ജിമാര്‍ തള്ളിയിരുന്നു.
Content Highlight: Netanyahu’s photo should be removed from Hall of Fame; Students from Netanyahu’s school petition