ടെല്‍ അവീവ്: ഗസയില്‍ ഇസ്രഈല്‍ സൈന്യം എ.ഐ ബുദ്ധി ഉപയോഗിച്ച് സാധാരണക്കാരെ കൊലപ്പെടുത്തിയെന്ന് പറയുന്ന ‘നസ’ ഡോക്യുമെന്ററിയില്‍ അജ്ഞാതരായി മൊഴി നല്‍കിയ സൈനികര്‍ക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഞായറാഴ്ച ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന പ്രകാരം, നസ എന്ന ചിത്രത്തില്‍ മൊഴി നല്‍കിയ മുന്‍ സൈനികര്‍ക്കെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആവശ്യപ്പെട്ടു.
വെനീസ് ചലചിത്രമേളയില്‍ പ്രത്യേക ജൂറി പുരസ്‌കാരം നേടിയ ഡോക്യുമെന്ററിയില്‍ ആരാണെന്ന് വെളിപ്പെടുത്താത്ത 24 ഇസ്രഈല്‍ സൈനികരുടെയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെയും മൊഴികള്‍ ഉണ്ട്. ഗസ മുനമ്പിലെ സൈനിക നടപടികള്‍ക്കിടെ സാധാരണക്കാരെ മനപൂര്‍വം കൊലപ്പെടുത്തിയെന്നും ഇതിനായി എ.ഐ സംവിധാനങ്ങള്‍ ഉപയോഗിച്ചെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്.
ഡോക്യുമെന്ററി പ്രകാരം ഓരോ ആക്രമണത്തിനും മുമ്പ് കണക്കാക്കുന്ന പ്രതീക്ഷിക്കപ്പെടുന്ന കൊളാറ്ററല്‍ ഡാമേജ്(അനുബന്ധ നാശനഷ്ടം) സൂചിപ്പിക്കാന്‍ ഇസ്രഈല്‍ സൈനിക വൃത്തങ്ങളില്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് നസ(NAZA).
വെനീസ് ചലചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന് 25 മിനിട്ട് നീണ്ടുനിന്ന കൈയ്യടി ലഭിച്ചിരുന്നു. ഇസ്രഈലില്‍ വലിയ രാഷ്ട്രീയ വിവാദത്തിനാണ് ചിത്രം വഴി വെച്ചത്. മേളയില്‍ ചിത്രത്തിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു.
ചിത്രത്തിന്റെ സംവിധായകരായ റേച്ചല്‍ ഷോറിനും യുവല്‍ എബ്രഹാമിനുമെതിരെ രാജ്യദ്രോഹം ആരോപിക്കപ്പെട്ടിരുന്നു. ഇവരുടെ ഇസ്രഈല്‍ പൗരത്വം റദ്ദാക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു.
‘ഈ ചിത്രം അന്താരാഷ്ട്ര തലത്തില്‍ ഇസ്രഈല്‍ രാഷ്ട്രത്തെയും അതിന്റെ സൈന്യത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതും തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതും പക്ഷപാതപരവുമായ രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്’, ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.
ചിത്രം യു.എസില്‍ ഈയാഴ്ച പ്രദര്‍ശനത്തിനെത്തിയിരുന്നു. നോര്‍ത്ത് ഹോളിവുഡില്‍ ചിത്രത്തിനെതിരെ ഇസ്രഈലി-അമേരിക്കന്‍ കൗണ്‍സില്‍ വെള്ളിയാഴ്ച പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സെപ്തംബറില്‍ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിച്ചപ്പോഴും സംഘം പ്രതിഷേധവുമായി എത്തിയിരുന്നു.
Content Highlight: Netanyahu demands probe into sources for award-winning Gaza film NAZA