ചുരുങ്ങിയ കാലംകൊണ്ട് തമിഴ് സിനിമ ഇൻഡസ്ട്രിയിൽ തന്റേതായ ഇടം നേടിയെടുത്ത സംവിധായകനാണ് നെൽസൺ ദിലീപ്കുമാർ. അദ്ദേഹത്തിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രം ജയിലർ2 നിറഞ്ഞ സദസ്സുകളിൽ സർവ്വ റെക്കോഡുകളും തകർത്തെറിഞ്ഞു വിജയകുതിപ്പ് തുടരുകയാണ്. നിലവിൽ അഞ്ഞൂറ് കോടിയോളം കളക്ഷൻ സിനിമ നേടി കഴിഞ്ഞു. 2023 ൽ പുറത്തിറങ്ങിയ ജയിലർ1 അറുന്നൂറ്റമ്പത് കോടിയോളം കളക്ഷൻ സ്വന്തമാക്കിയിരുന്നു.
സിനിമയുടെ രണ്ട് ഭാഗങ്ങളിലും സിനിമയിലെ നായകനെപോലെ തന്നെ വില്ലന്മാരും ചർച്ച ചെയ്യപ്പെട്ടിരുന്നു. ആദ്യത്തെ ഭാഗത്തിൽ വിനായകന്റെ വില്ലൻ വേഷം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. രണ്ടാം ഭാഗത്തിലാവട്ടെ സുരാജ് വെഞ്ഞാറമൂടിന് പുറമേ എസ്.ജെ.സൂര്യ, വിദ്യാ ബാലൻ, മിഥുൻ ചക്രവർത്തി, ഹക്കീം ഷാ തുടങ്ങിയ ഒരു വൻ താരനിര തന്നെ വില്ലൻ സൈഡിൽ നിന്നുണ്ട്.
താൻ എങ്ങനെയാണ് വർമ്മൻ എന്ന കഥാപാത്രത്തിന് വേണ്ടി വിനായകനിലേക്ക് എത്തിപെട്ടതെന്ന് പറയുകയാണ് സംവിധായകൻ നെൽസൺ ദിലീപ്കുമാർ. ജയിലർ1 ന്റെ ത്രോബാക്കുമായ് ബന്ധപ്പെട്ട് സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നെൽസൺ.
ജയിലർ1.Photo.Screen Grab/Youtube.com
‘മലയാളം സംസാരിക്കുന്ന ആ കഥാപാത്രത്തെ എഴുതിയപ്പോൾ വില്ലനായി തമിഴ് സംസാരിക്കുന്ന ഒരാൾ വേണമെന്ന് എനിക്ക് തോന്നി. ഒരു ആശയക്കുഴപ്പം എപ്പോഴും ഉണ്ടായിരുന്നു. പുതിയ ഒരാളെയാണോ തിരഞ്ഞെടുക്കേണ്ടത്, മലയാള സിനിമാരംഗത്തെ ഒരു പ്രമുഖ നടനെയാണ് കൊണ്ടുവരുന്നതെങ്കിൽ, വർമ്മൻ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട ചില രംഗങ്ങൾ അതേപടി അവതരിപ്പിക്കാൻ കഴിയുമോ, അതോ അത് അസാധ്യമായിത്തീരുമോ എന്ന കാര്യത്തിൽ എനിക്ക് ഉറപ്പുണ്ടായിരുന്നില്ല.
ഇത് പ്രേക്ഷകർക്ക് നിരാശയുണ്ടാക്കിയേക്കാം. അതിനാൽ നടനായുള്ള തെരച്ചിലിനിടയിലാണ് ഇൻസ്റ്റാഗ്രാമിൽ വിനായകന്റെ ഫോട്ടോസും മുമ്പ് ചെയ്ത സിനിമകളുടെ ക്ലിപ്പുകളും കാണുന്നത്. അത് കണ്ടപ്പോൾ അദ്ദേഹത്തിന്റെ മുഖഘടന, മൊത്തത്തിലുള്ള രൂപം, പിന്നെ അദ്ദേഹം അഭിനയിച്ച സിനിമകളിലെ ദൃശ്യങ്ങൾ ഇതെല്ലാം എനിക്ക് വളരെയധികം കൗതുകകരമായി തോന്നി.’ നെൽസൺ പറഞ്ഞു.
സിനിമയിൽ ഏറ്റവും ബുദ്ധിമുട്ടേറി കാസ്റ്റ് ചെയ്തത് വിനായകന്റെ വർമ്മ എന്ന കഥാപാത്രമാണെന്നും നെൽസൺ കൂട്ടിച്ചേർത്തു. ഒരുപാട് സിനിമകൾ ഒരേ സമയം കമ്മിറ്റ് ചെയ്യുന്ന ആളല്ലെന്നും സിനിമയെ പാഷനായും ജെനുവിനായും കാണുന്ന ആളാണ് വിനായകനെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Nelson stated that Varman, played by Vinayakan, was the most difficult character to cast in Jailer.