| Friday, 7th September 2012, 10:23 am

നീല്‍ ആംസ്‌ട്രോങ്ങിന്റെ അന്ത്യ വിശ്രമം കടലിലായിരിക്കുമെന്ന് കുടുംബവൃത്തങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഷിക്കാഗോ: ചന്ദ്രനില്‍ കാലുകുത്തിയ ആദ്യ മനുഷ്യന്‍ നീല്‍ ആംസ്‌ട്രോങ്ങിന്റെ അന്ത്യ വിശ്രമം കടലിലായിരിക്കു
മെന്ന്‌ കുടുംബവൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 13ന് വാഷിങ്ടണ്‍ ദേശീയ കത്തിഡ്രലില്‍ വെച്ച് നടക്കുന്ന സംസ്‌കാരചടങ്ങുകള്‍ക്ക് ശേഷം സ്വകാര്യമായ ചടങ്ങിലായിരിക്കും മൃതദേഹം സംസ്‌കരിക്കുകയെന്ന് കുടുംബ വക്താവ് റിക് മില്ലര്‍ പറഞ്ഞു.[]

നാസയുടെ ചീഫ് ചാള്‍സ് ബോള്‍ഡന്‍, വിവിധ കാലങ്ങളില്‍ നാസയുടെ ബഹിരാകാശ സഞ്ചാരികളായവര്‍ തുടങ്ങിയ പ്രമുഖ വ്യക്തികള്‍ ചടങ്ങിനെത്തുമെന്നാണ് കരുതപ്പെടുന്നത്. ചന്ദ്രനില്‍ നിന്ന്‌ ആംസ്‌ട്രോങ് കൊണ്ടുവന്ന പാറക്കഷണം വാഷിങ്ടണ്‍ ദേശീയ കത്തിഡ്രലില്‍ സ്ഥാപിച്ചിട്ടുണ്ട്.

ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നീല്‍ ആംസ്‌ട്രോങ് ആഗസ്റ്റ് 21 നാണ് മരിച്ചത്.

1969 ജൂലൈ 20നാണ് നീല്‍ ആംസ്‌ട്രോങ് അപ്പോളോ 11ല്‍ ചന്ദ്രനില്‍ കാലുകുത്തിയത്. ആംസ്‌ട്രോങ്, ബസ് ആല്‍ഡ്രിന്‍, മൈക്കിള്‍ കോളിന്‍സ് എന്നിവരടങ്ങുന്ന സംഘമാണ് അപ്പോളോ 11ല്‍ ചന്ദ്രനിലെത്തിയത്.

എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ആദ്യം കാലുകുത്തിയത് ആംസ്‌ട്രോങ്ങായിരുന്നു. പിന്നാലെ ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. എന്നാല്‍ സഹയാത്രികനായ മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. മൂവര്‍ സംഘം 2.5 മണിക്കൂര്‍ അവിടെ ചിലവഴിച്ചു.

മനുഷ്യരാശിയുടെ മഹത്തായ കുതിച്ച് ചാട്ടത്തിന്റെ ഓര്‍മയ്ക്ക്

We use cookies to give you the best possible experience. Learn more