| Friday, 31st October 2025, 5:44 pm

മസ്റ്റ് വാച്ച്, Another masterpiece; ഡീയസ് 'ഈറേ'യെ പ്രശംസിച്ച് സിനിമാ ലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രണവ് മോഹന്‍ലാലിന്റെ ഏറ്റവും പുതിയ ചിത്രം ഡീയസ് ഈറേയെ പ്രശംസിച്ച് സിനിമാ ലോകം. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തിയേറ്ററുകളിലെത്തിയത്. ഇന്നലെ രാത്രി സിനിമയുടെ പെയ്ഡ് പ്രീമിയറ് ഷോ ഉണ്ടായിരുന്നു.

സിനിമയെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നത്. രാഹുല്‍ സദാശിവന് ഈ സിനിമയിലും ഞെട്ടിച്ചുവെന്നും പ്രണവിന്റെ മികച്ച പെര്‍ഫോമന്‍സാണ് ചിത്രത്തിലേതുമെന്നുള്ള അഭിപ്രായങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. ഇപ്പോള്‍ സിനിമയെ പ്രശംസിക്കുകയാണ് സിനിമാലോകവും.

വിനീത് ശ്രീനിവാസന്‍, അര്‍ജുന്‍ അശോകന്‍, ജിയോ ബേബി, ക്രിസ്‌റ്റോ ടോമി ഉള്‍പ്പെടെ നിരവധി പേരാണ് സാമൂഹമാധ്യമങ്ങളില്‍ പ്രശംസയുമായി എത്തിയിരിക്കുന്നത്. സിനിമ മസ്റ്റ് വാച്ചാണെന്നാണ് അര്‍ജുന്‍ അശോകനും വിനീത് ശ്രീനിവാസനും ക്രിസ്‌റ്റോ ടോമിയും ചിത്രത്തെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റില്‍ പറയുന്നത്.

ഭ്രമയുഗം, ഭൂതക്കാലം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് രാഹുല്‍ സദാശിവന്. ഡീയസ് ഈറേയുടെ തിരക്കഥ നിര്‍വഹിച്ചതും രാഹുല്‍ തന്നെയൊണ്. ക്രോധത്തിന്റെ ദിനം എന്ന അര്‍ത്ഥം വരുന്ന ദി ഡേ ഓഫ് റാത്ത് എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തിയത്.

ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിച്ച ചിത്രം കൂടിയായിരുന്നു ഡീയസ് ഈറേ. ഷെഹ്നാദ് ജലാല്‍ ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ക്രിസ്‌റ്റോ സേവ്യറാണ്.

Content highlight: Vineeth Sreenivasan, Christo Tomy, Geo Baby praise Pranav Mohanlal’s film Dies irae

We use cookies to give you the best possible experience. Learn more