| Tuesday, 12th June 2018, 9:04 pm

കാത്തിരിപ്പ് നീളില്ല, സണ്ണി ജോര്‍ജ്ജ് അടുത്ത മാസമെത്തും; നീരാളിയുടെ റിലീസ് തീയ്യതി പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
കോഴിക്കോട്: നിപാ ഭീതിയില്‍ റിലീസ് നീട്ടിവച്ച മോഹന്‍ലാല്‍ ചിത്രം നീരാളി അടുത്ത മാസം തീയേറ്ററുകളിലെത്തും. ജൂലൈ 12നാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്. ചിത്രത്തിന്റെ തീയേറ്റര്‍ ലിസ്റ്റ് ഉടനെ പുറത്തു വിടുമെന്ന് നീരാളി ടീം ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ദസ്തോല, എസ്.ആര്‍.കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. നാദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.
 
മോഹന്‍ലാല്‍ വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ചിത്രത്തിന്റെ മേക്കപ്പ് സറ്റൈലിസ്റ്റ് സെറീന ടെക്‌സീറയാണ്. ത്രീ ഇഡിയറ്റ്‌സ്, രംഗ ദേ ബസന്തി തുടങ്ങിയ ചിത്രങ്ങളിലെ മേക്കപ്പ് സ്റ്റൈലിസ്റ്റ് ആയിരുന്നു സെറീന. ഒടിയനിലെ മേക്ക് ഓവറിനുശേഷം വീണ്ടും ഞെട്ടിക്കുന്ന ലുക്കുമായി മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു.
 
നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.
മുംബൈ,പൂന,സത്താറ,മംഗോളിയ, തായ്ലന്‍ഡ്, എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
 

Latest Stories

We use cookies to give you the best possible experience. Learn more