| Thursday, 9th November 2023, 5:57 pm

സേവിയറിന്റെ സെക്ഷ്വൽ ഓറിയെന്റേഷനെ പറ്റി കൃത്യമായിട്ട് ഡയറക്ടർ പറഞ്ഞു തന്നിട്ടില്ല: നീരജ് മാധവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആർ.ഡി.എക്‌സിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടൻ നീരജ് മാധവ്. തന്റെ കഥാപാത്രത്തിന് നഞ്ചക്കിനോടാണ് പ്രണയമെന്നും തന്റെ ക്യാരക്ടറിന്റെ സെക്ഷ്വൽ ഓറിയെന്റേഷനെക്കുറിച്ച് സംവിധായകൻ കൃത്യമായി പറഞ്ഞിട്ടില്ലെന്നും നീരജ് പറഞ്ഞു. സിനിമയിൽ തനിക്ക് രോമാഞ്ചം വന്ന സീനിനെക്കുറിച്ചും നീരജ് അഭിമുഖത്തിൽ പറയുന്നുണ്ട്. ആർ.ഡി.എക്സ് സിനിമയുടെ സക്സസ് സെലിബ്രേഷന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

റോബേർട്ടിന് മിനിയുണ്ട്, ഡോണിക്ക് സിമിയുണ്ട്, സേവിയറിനെ ഒതുക്കിയോ എന്ന അവതാരികയുടെ ചോദ്യത്തിന് സേവിയറിന് നഞ്ചക് ഉണ്ട് എന്ന് നീരജ് മറുപടി പറഞ്ഞു. ‘സേവിയറിന്റെ സെക്ഷ്വൽ ഓറിയെന്റേഷനെ പറ്റി കൃത്യമായിട്ട് ഡയറക്ടർ പറഞ്ഞു തന്നിട്ടില്ല’ എന്നും നീരജ് കൂട്ടിച്ചേർത്തു.

‘സിനിമ മൊത്തത്തിൽ മെമ്മറബിൾ ആയിരുന്നു. ഏറ്റവും ബുദ്ധിമുട്ടി ഷൂട്ട് ചെയ്ത സിനിമയാണെങ്കിലും നമ്മൾ ചെയ്യാൻ പോകുന്നതിന്റെ വലിപ്പവും പുതുമയും അതിന്റെ എക്സൈറ്റ്മെന്റും വലുതായിരുന്നു. നമ്മളൊക്കെ പല രീതിയിൽ അപകടം പറ്റിയിരുന്നു. പല മോശം സിറ്റുവേഷൻ ഉണ്ടായിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഷൂട്ട് നിർത്താൻ നമ്മൾ ആരും സമ്മതിച്ചിട്ടില്ല.

ക്ലൈമാക്സിൽ എന്റെ കാല് ട്വിസ്റ്റ് ആയിട്ട് ഇഞ്ചുറി വന്നു. പക്ഷേ ആ സമയത്ത് നമ്മുടെ ക്ലൈമാക്സ് ഫൈറ്റാണ്. അൻപറിവ്‌ വന്നിട്ടുണ്ട്. ആ ഒരു ദിവസം തന്നെ പത്ത് അൻപത് ലക്ഷത്തിന്റെ ചെലവ് ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കിയത്. അങ്ങനെയൊക്കെ വരുന്ന സമയത്ത് എങ്ങനെയെങ്കിലും എണീറ്റ് നിൽക്കാൻ പറ്റുമെങ്കിൽ, ചെയ്യാമെന്നുള്ള മൈൻഡ് സെറ്റിലേക്ക് നമ്മൾ എത്തി.

എന്റെ സീനുകളിൽ രണ്ട് സീനാണ് നഹാസ് നരേറ്റ് ചെയ്തപ്പോൾ എനിക്ക് ഭയങ്കര കിക്ക് ഉണ്ടായത്. ബേസിക്കലി ആ രണ്ട് സീനിലാണ് ഞാൻ ഹുക്ക് ആയത്. പ്രേമമില്ല മറ്റതില്ല മറിച്ചതില്ല പക്ഷേ ഈ രണ്ടു സീൻ ഉണ്ട്. ഒന്ന് ആ കാർണിവൽ ഫൈറ്റിൽ ആ കുട്ടികൾ മാസ്റ്റർ എന്ന് വിളിച്ചിട്ട് നെഞ്ചക് എറിഞ്ഞു തരുന്ന സീനും കോളനിയിലെ ഫൈറ്റിലെ ഭീകര സിറ്റുവേഷനിൽ ഉള്ള ഒരു എൻട്രിയും. ഇതാണ് കേൾക്കുമ്പോഴേ എനിക്കിഷ്ടമായത്,’ നീരജ് മാധവ് പറഞ്ഞു.

Content Highlight: Neeraj madav about his character in RDX

We use cookies to give you the best possible experience. Learn more