| Monday, 27th August 2018, 7:37 pm

അജയ്യനായി നീരജ്; ജാവലിനില്‍ റെക്കോഡോടെ സ്വര്‍ണ്ണം, വീഡിയോ

സ്പോര്‍ട്സ് ഡെസ്‌ക്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണ്ണം. ജാവലിന്‍ ത്രോയില്‍ പുതിയ ദേശീയ റെക്കോഡോടെ നീരജ് ചോപ്രയാണ് സ്വര്‍ണ്ണം നേടിയത്.

88.06 മീറ്റര്‍ ദൂരത്തിലാണ് എറിഞ്ഞാണ് നീരജ് റെക്കോഡിട്ടത്. ദോഹയില്‍ നടന്ന ഡയമണ്ട് ലീഗ് മീറ്റില്‍ 87.43 മീറ്റര്‍ ദൂരത്തേക്ക് ജാവലിന്‍ പായിച്ച് നേടിയ തന്റെ തന്നെ ദേശീയ റെക്കോര്‍ഡാണ് ഇരുപതുകാരന്‍ മറികടന്നത്.

ALSO READ: ലോകകപ്പ് ഗോള്‍ഡന്‍ ഗ്ലോവ് വിജയി; ടീമിന്റെ ആദ്യ ഇലവനില്‍ സ്ഥാനമില്ല

ഗെയിംസില്‍ ഇന്ത്യയുടെ എട്ടാം സ്വര്‍ണവും 41-ാമത്തെ മെഡലുമാണിത്. . ജാവലിനില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും നീരജ് സ്വന്തമാക്കി.

ഈ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 86.47 മീറ്ററോടെ നീരജ് സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും നീരജ് തന്നെയായിരുന്നു ഒന്നാമത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more