| Friday, 22nd June 2018, 9:53 am

കെവിന്‍ വധം: നീനുവിന്റെ അമ്മയെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കെവിന്‍ വധക്കേസില്‍ നിലവിലെ പ്രതിപ്പട്ടികയില്‍ നീനുവിന്റെ അമ്മ രഹ്‌നയെ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കെവിന്റെ കൊലപാതകത്തില്‍ നീനുവിന്റെ അച്ഛനും സഹോദരനും പൊലീസ് കസ്റ്റഡിയിലാണ്.

അതേസമയം തെന്മല സ്വദേശിയായ രഹ്‌ന കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്. പ്രതിയല്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതോടെ രഹ്‌നയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു.


ALSO READ: ജുനൈദിന്റെ സഹോദരങ്ങളും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ഓരോനിമിഷവും: വ്യവസ്ഥിതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ജൂനൈദിന്റെ പിതാവ്


പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിലാണ് കെവിന്‍ ജോസഫിനെ ഭാര്യയായ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോകുന്നത്. അടുത്ത ദിവസം തെന്മലയിലെ പുഴയില്‍ നിന്നാണ് കെവിന്റെ മൃതദേഹം കണ്ടെടുക്കുന്നത്.

സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛനും സഹോദരനും ബന്ധുക്കളും അടക്കം 14 പേരാണ് അറസ്റ്റിലായത്. രഹ്നയും കേസില്‍ പ്രതിയാകുമെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതോടെയാണ് രഹ്‌ന ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ സമര്‍പ്പിച്ചത്.

We use cookies to give you the best possible experience. Learn more