| Thursday, 19th March 2026, 4:15 pm

എന്‍.ഡി.എ സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല; ലക്ഷ്മി പ്രിയയ്ക്ക് പകരം സ്ഥാനാര്‍ത്ഥി മുന്‍ കോണ്‍ഗ്രസ് നേതാവ്

അനിത സി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയ്ക്ക് തിരിച്ചടിയായി ഏറ്റുമാനൂരിലെ ട്വന്റി-20 സ്ഥാനാര്‍ത്ഥി വീണ നായര്‍ക്കും വോട്ടില്ല. ലക്ഷ്മി പ്രിയയ്ക്ക് പന്നാലെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്കാണ് വോട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്.

രണ്ട് ദിവസത്തിനിടെ രണ്ട് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടില്ലെന്ന് തെളിഞ്ഞതോടെ എന്‍.ഡി.എയും വെട്ടിലായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര മന്ത്രിയെയടക്കം എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് വീണ നായര്‍ക്ക് വോട്ടില്ലെന്ന് തെളിഞ്ഞത്.

താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് വീണ നായര്‍ സോഷ്യല്‍മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.

കഴിഞ്ഞദിവസം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ലക്ഷ്മിപ്രിയയ്ക്ക് വോട്ടില്ലെന്ന് വ്യക്തമാവുകയും ഇവര്‍ക്ക് പകരം സ്ഥാനാര്‍ത്ഥിയെ മുന്നണി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് ജിബി പാത്തിക്കലാണ് പെരുമ്പാവൂരിലെ പുതിയ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി.

വീണ നായര്‍ക്കും വോട്ടില്ലെന്ന് വ്യക്തമായതോടെ പകരം സ്ഥാനാര്‍ത്ഥിക്കായുള്ള ചര്‍ച്ചകളും ആരംഭിച്ചു.

ചങ്ങനാശേരിയിലാണ് തനിക്ക് വോട്ടെന്ന് വീണ നായര്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. മുമ്പ് അവിടെ വോട്ട് ചെയ്തിരുന്നുവെന്നുമാണ് വീണയുടെ വാദം.

കഴിഞ്ഞദിവസം ട്വന്റി-20 പാര്‍ട്ടി നേതാവ് സാബു എം. ജേക്കബാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. അഖില്‍ മാരാര്‍, അഞ്ജലി നായര്‍, വീണ നായര്‍, ലക്ഷ്മി പ്രിയ തുടങ്ങിയ സെലിബ്രിറ്റികളെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നത്.

Content Highlight: NDA candidate Veena Nair has no votes; Congress leader to replace candidate Lakshmi Priya

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more