| Monday, 24th August 2026, 2:03 pm

ആദ്യ സിനിമാ സെറ്റ് ഇന്നും പ്രിയപ്പെട്ടതാണ്: നയൻ‌താര

അജ്മല്‍ കെ

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ ‘മനസിനക്കരെ’യിലൂടെയാണ് നയൻ‌താര സിനിമയിലെത്തിയത്. തന്റെ ആദ്യ സിനിമയായ ‘മനസിനക്കരെ’യുടെ സെറ്റ് തന്നെയാണ് ഏറ്റവും പ്രിയപ്പെട്ടതെന്നും, വീണ്ടും ഒരു സിനിമാ സെറ്റിലേക്ക് പോകാൻ അവസരം ലഭിച്ചാൽ അതേ സെറ്റിലേക്ക് പോകാനാണ് ആഗ്രഹമെന്നും തുറന്ന് പറയുകയാണ് താരം ഇപ്പോൾ. തന്റെ പുതിയ സിനിമയായ ഹായ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി പേർളി മാണി ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റ്രെ പ്രതികരണം.

‘മനസിനക്കരെ’ കൂടാതെ ‘നാനും റൗഡി താൻ’ എന്ന ചിത്രത്തിന്റെ സെറ്റും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് താരം വ്യക്തമാക്കി. എന്നാൽ തന്റെ പാർട്ണർ ആ സിനിമയുടെ ഭാഗമായതുകൊണ്ടല്ല ആ സെറ്റ് ഇഷ്ടപ്പെടുന്നതെന്നും താരം പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയിൽ ഏറെ കാര്യങ്ങൾ പഠിക്കാനും വളരാനും ‘നാനും റൗഡി താൻ’ സിനിമയുടെ സെറ്റ് സഹായിച്ചുവെന്നാണ് താരത്തിന്റെ വാക്കുകൾ.

മനസിനക്കരെ. Photo:IMDb

‘എന്നെ ഒരു ആക്ടർ എന്ന തലത്തിലേക്ക് ഉയർത്താൻ ആ സിനിമയുടെ സെറ്റ് ഏറെ സഹായകമായിട്ടുണ്ട്. ആ സമയത്ത് ചെയ്തിരുന്ന സിനിമകളിലെല്ലാം ഒരേ എക്സ്പ്രഷൻ കൊടുത്താൽ മതിയെന്നൊരു പ്രവണത ഉണ്ടായിരുന്നു. നമ്മൾ വർക്ക് ചെയ്യുന്നുവെന്ന് അറിയാവുന്നതിനാൽ പല സിനിമകളിലും ഒരേ എക്സ്പ്രഷനുകളും അഭിനയരീതികളും ആവർത്തിക്കാറുണ്ട്,’ താരം പറഞ്ഞു.

എന്നാൽ ‘നാനും റൗഡി താൻ’ ചിത്രത്തിലൂടെ സംവിധായകൻ വിഘ്നേഷ് ശിവൻ തനിക്കുള്ളിൽ നിന്ന് മറ്റൊരു തരത്തിലുള്ള നടനെ പുറത്തുകൊണ്ടുവന്നുവെന്നും താരം പറയുന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ ആ അനുഭവം ഏറെ ഇഷ്ടപ്പെട്ടതായും താരം വ്യക്തമാക്കി. വ്യത്യസ്തമായ രീതിയിൽ അഭിനയിക്കാൻ കഴിഞ്ഞതിനാൽ ആ സിനിമയുടെ സെറ്റ് തനിക്ക് വളരെ രസകരമായ അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേർത്തു.

‘ വിഘ്നേഷ് എന്നിൽ നിന്ന് മറ്റൊരു തരത്തിലുള്ള നടനെ പുറത്തുകൊണ്ടുവന്നു. ഒരു അഭിനേതാവ് എന്ന നിലയിൽ അത് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് തന്നെ ആ സെറ്റ് നല്ല രസമായിരുന്നു,’ നയൻ‌താര പറഞ്ഞു.

നയൻ‌താര.സത്യൻ അന്തിക്കാട്. Photo: Facebook.com

2003ൽ പുറത്തിറങ്ങിയ ‘മനസിനക്കരെ’യിലൂടെ സിനിമയിലെത്തിയ താരത്തിന് പിന്നീട് നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം ലഭിച്ചു. തെന്നിന്ത്യൻ നായികമാരിൽ ഏറ്റവും താരമൂല്യമുള്ള നായികയാണ് ഇന്ന് നയൻ‌താര. ഹായ്, ടോക്സിക് തുടങ്ങിയ സിനിമകളാണ് താരത്തിന്റേതായി ഈ മാസം പുറത്തിറങ്ങാൻ ഉള്ളത്.

Content Highlight: Nayanthara opens up about her first film

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more