| Wednesday, 19th August 2020, 12:42 pm

തബുവിനു പകരം നയന്‍താരയില്ല; അന്ധാധുന്‍ തെലുഗു റീമേക്കിന് സമ്മതം മൂളാതെ നയന്‍താര

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബോക്‌സ് ഓഫീസ് വിജയത്തോടൊപ്പം നിരൂപക പ്രശംസയും നേടിയ ബോളിവുഡ് ചിത്രമായിരുന്നു അന്ധാധുന്‍. ആയുഷ്മാന്‍ ഖുറാന, തബു, രാധിക ആപ്‌തേ എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തിലെ തബുവിന്റെ നെഗറ്റീവ് കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

ബോളിവുഡില്‍ വിജയം നേടിയതിനു പിന്നാലെ ചിത്രത്തിന്റെ തെലുഗു പതിപ്പ് തയ്യാറാവുന്നുണ്ടെന്ന വാര്‍ത്തയും അടുത്തിടെ പുറത്തു വന്നിരുന്നു.

നയന്‍താരയാണ് ചിത്രത്തില്‍ തബുവിന്റെ വേഷത്തില്‍ എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍താര താല്‍പര്യം പ്രകടിപ്പിച്ചില്ലെന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ടുകള്‍. വില്ലന്‍ ടച്ചുള്ള കഥാപാത്രം സ്വീകരിക്കാന്‍ നയന്‍താര മടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നയന്‍താര, ഇല്യാന ഡിക്രൂസ്, രമ്യ കൃഷ്ണന്‍ എന്നിവരെയാണ് തബുവിന്റെ വേഷത്തിനായി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചത്. ആയുഷ്മാന്‍ ഖുറാനയുടെ റോളിലേക്ക് നടന്‍ നിതിനാണെത്തുന്നത്. നിതിന്റെ പിതാവ് സുന്ദര്‍ റെഡ്ഡിയാണ് അന്ധാധനിന്റെ തെലുഗു പകര്‍പ്പവകാശം വാങ്ങിയിരിക്കുന്നത്.

നിലവില്‍ തബുവിന്റെ കഥാപാത്രത്തിനായി ഇതുവരെ ആരെയും തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ തമിഴ് റീമേക്കിന്റെ അനുമതി ഫിലിം മേക്കര്‍ ത്യാഗരാജന്‍ ആണ് വാങ്ങിയിരിക്കുന്നത്. രമ്യ കൃഷ്ണാനാണ് തമിഴ് പതിപ്പില്‍ തബുവിന്റെ റോളിലെത്തുക എന്നാണ് സൂചന. അന്ധാധുനിലെ സുപ്രധാന കഥാപാത്രമാണ് തബു ചെയ്ത സിമിയുടേത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more