മോഡലിങ് രംഗത്ത് നിന്നും സിനിമയിലേക്കെത്തി സജീവമായ നടിയാണ് നയന എൽസ. രജിഷ വിജയന് പ്രധാന വേഷത്തിലെത്തിയ ജൂണ്‍ എന്ന സിനിമയിലൂടെയാണ് താരത്തിനെ പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ചിത്രത്തില്‍ കുഞ്ഞി എന്ന കഥാപാത്രമായിട്ടാണ് താരം വേഷമിട്ടത്. മണിയറയിലെ അശോകന്, ഉല്ലാസം, ഗാർഡിയൻ, വിവാഹ് തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടിരുന്നു. പ്രേംപാറ്റയാണ് നയനയുടെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ തനിക്ക് റിവ്യൂവേഴ്സിനെ പേടിയാണെന്നും പണ്ടായിരുന്നെങ്കിൽ സിനിമയിൽ ഇത്രയും കോമ്പറ്റീഷൻ ഉണ്ടാവില്ലായിരുന്നുവെന്നുമാണ് താരം പറയുന്നത്. മാഡിസം ഡിജിറ്റലുമായുള്ള അഭിമുഖത്തിൽ സംസാരിക്കവെയാണ് നടി ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘റിവ്യൂവേഴ്സിനെ നേരത്തെ എനിക്ക് പേടിയുണ്ടായിരുന്നില്ല, ഇപ്പോഴെനിക്ക് നല്ല പേടിയുണ്ട്. എനിക്ക് പണ്ടത്തെ മൂവീസ് കാണാൻ ഭയങ്കര ഇഷ്ടമാണ്. അതൊക്കെ കാണുമ്പോൾ ഞാൻ വിചാരിക്കാറുണ്ട്, ആ കാലത്തൊക്കെ ജനിച്ച് ആ കാലത്തൊക്കെ പടം ചെയ്താൽ മതിയായിരുന്നു എന്ന്. വലിയ കോമ്പറ്റീഷൻ അന്നില്ലല്ലോ. ഞാൻ അപ്പോൾ അങ്ങനെയൊക്കെ ഇരുന്ന് ആലോചിക്കാറുണ്ട്. എനിക്ക് തോന്നുന്നു ജൂണൊക്കെ ചെയ്യുമ്പോഴൊന്നും നമുക്ക് റിവ്യൂവേഴ്സിനെയൊന്നും പേടിക്കണ്ടായിരുന്നു.
ജൂണ്‍.വിവാഹ്.photo. Screen Grab/ Facebook.Youtube.com
അന്നൊന്നും അവർ ഇത്ര സജീവമല്ല. പക്ഷേ ഇപ്പോൾ പേടിക്കണം. റിവ്യൂവേഴ്സിനെ മാത്രമല്ല ഇൻസ്റ്റഗ്രാമിൽ ആണെങ്കിലും എല്ലാരും സിനിമയെ പറ്റി ഭയങ്കരമായിട്ട് പറയുന്നത് കാണാം. അപ്പോൾ അതൊക്കെ കാണുമ്പോൾ നമുക്കൊരു റെസ്പോൺസിബിലിറ്റി ഭയങ്കരമായിട്ട് ഫീൽ ചെയ്യും,’നയന പറഞ്ഞു.
തനിക്ക് ഏറ്റവും വലിയ വിമർശനം കഴിഞ്ഞ റിലീസിനായിരുന്നു കിട്ടിയതെന്നും തന്നെയത് മാനസികമായി ഒരുപാട് ബാധിച്ചിരുന്നുവെന്നും താൻ ട്രോമറ്റൈസ്ഡായെന്നും താരം കൂട്ടിച്ചേർത്തു. അതിനുശേഷം ഒരു തമിഴ് സിനിമയുടെ ഷൂട്ടിങ്ങിനു പോയെന്നും ക്യാമറ ഫ്രണ്ടിൽ വെച്ചപ്പോൾ തനിക്ക് ഭയം തോന്നിയെന്നും നടി വ്യക്തമാക്കി.
‘എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, ആ വിമർശനം കഴിഞ്ഞ് ഇപ്പോൾ ഞാൻ ചെയ്ത തമിഴ് മൂവിക്ക് പോകുമ്പോൾ ഫസ്റ്റ് ഷോട്ട് അവർ മുഖത്ത് വെച്ചപ്പോൾ ഞാൻ പേടിച്ച് പോയി. ക്ലോസ് ഒക്കെ വെക്കുമ്പോൾ ശെരിക്കും ട്രോമറ്റൈസ്ഡായി. ഇത് കേൾക്കുന്നവർ പറയും അഭിനയിക്കലല്ലേ എന്ത് ട്രോമറ്റൈസ്ഡെന്ന്. പക്ഷേ നമ്മളും മനുഷ്യരാണ്. അതന്നെ ഭയങ്കരമായിട്ട് ബാധിച്ചു. ഒപ്പം കോംപ്ലിമെന്റ്സും കിട്ടിയിട്ടുണ്ട്. ക്യൂട്ടാണെങ്കിലും ബോൾഡാണെങ്കിലും എന്ത് ക്യാരക്ടർ വന്നാലും എനിക്ക് ചെയ്യാൻ പറ്റുമെന്ന് ആളുകൾ പറയുന്നത് കേട്ടിട്ടുണ്ട്,’ താരം പറഞ്ഞു.
Content Highlight: Nayana Elza said that she was scared of reviewers and back when she had done June, she hadn’t had to be afraid of them.