മുംബൈ: യുവതിയെ അന്യായമായി അക്രമിച്ചതിനും മോശം രീതിയില്‍ പെരുമാറിയതിനും നടന്‍ നടന്‍ നവാസുദ്ദീന്‍ സിദ്ദിഖിക്കെതിരെ പോലിസ് കേസെടുത്തു. മുംബൈയിലെ ഹൗസിങ്ങ് സൊസൈറ്റിയില്‍ കാര്‍ പാര്‍ക്കുചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമുണ്ടായപ്പോഴാണ് നടന്‍ യുവതിയെ അക്രമിച്ചത്.
പോലിസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 354ാം വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. അക്രമിപ്പിക്കപ്പെട്ട 24കാരിയായ യുവതിയും അതേ ഹൗസിങ്ങ് കോളനിയിലാണ് താമസിച്ചു വരുന്നത്.
സംഭവം നടന്നിട്ടില്ലെന്നും കേസ് വ്യാജമാണെന്നും സിദ്ദിഖിയുടെ മാനേജര്‍ പറഞ്ഞു. ” കേസ് കെട്ടിച്ചമച്ചതാണ്. അന്വേഷണം നടത്താതെയാണ് കേസെടുത്തിട്ടുള്ളത്. ഒരു സൊസൈറ്റി പ്രശ്‌നം മാത്രമാണ്. കേസിലാരോപിക്കുന്നത് പോലെ അവിടെ ശാരീരീകമായ ആക്രമണം നടന്നിട്ടില്ല.””, മാനേജര്‍ അനൂപ് പാണ്ഡെ പറഞ്ഞു.
പോലിസ് പറയുന്നതിനനുസരിച്ച് അന്തേരിയുടെ ഉള്‍പ്രദേശമായ യാരി റോഡിലെ ഹൗസിങ്ങ് സൊസൈറ്റിയില്‍ കുറച്ച് ദിവസത്തോളമായി കാര്‍ പാര്‍ക്കുചെയ്യുന്നതിനെ സംബന്ധിച്ചുള്ള തര്‍ക്കം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസം ഹൗസിങ്ങ് സൊസൈറ്റി അധികാരികള്‍ 41 വയസ്സുള്ള നടന്‍ സിദ്ദിഖിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്കുചെയ്യുന്നിടത്ത് കാര്‍ പാര്‍ക്കുചെയ്യരുതെന്ന് അറിയിച്ച് കത്തയച്ചിരുന്നു.
പിന്നീട് നടനും പരാതിപ്പെട്ട യുവതിയും തമ്മില്‍ പാര്‍ക്കിങ്ങിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. തുടര്‍ന്ന് സിദ്ദിഖി യുവതിയെ അടിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് കേസ്.