| Thursday, 19th July 2018, 7:59 am

നവാസ് ഷെരീഫിനെയും മകളെയും ഇസ്‌ലാമാബാദിലെ ജയിലിലേക്ക് മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇസ്‌ലാമാബാദ്: അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകളെയും ഇസ്‌ലാമാബാദിലെ ജയിലിലേക്ക് മാറ്റി. ഇരുവരെയും ഇസ്‌ലാമാബാദിനടുത്തുള്ള സിഹാല പൊലീസ് ട്രെയിനിംഗ് കോളേജിലെ റസ്റ്റ് ഹൗസ് സബ്ബ് ജയിലിലേക്കാണ് നവാസിനെയും മകളെയും മാറ്റിയിരിക്കുന്നത്.

അതേസമയം ലണ്ടനിലായിരുന്ന നവാസ് ഷെരീഫിനെയും മകളെയും ജൂലൈ 13 നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷം ഇരുവരെയും റാവല്‍പിണ്ടിക്ക് സമീപമുള്ള അഡിയാല ജയിലില്‍ പ്രവേശിപ്പിച്ചിരുന്നു. ജയിലില്‍ ഉന്നതര്‍ക്ക് നല്‍കുന്ന സൗകര്യങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


ALSO READ: ‘ഞങ്ങള്‍ എണ്ണത്തില്‍ കുറവാണെന്ന് കരുതുന്നുണ്ടോ?’; കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസാകുമെന്ന് സോണിയ ഗാന്ധി


ജയിലില്‍ ബി ക്ലാസ്സ് നിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഇവര്‍ക്ക് നല്‍കിയിരുന്നത്. സമൂഹത്തിലെ ഉന്നത ശ്രേണിയിലുള്ളവര്‍ക്ക് പാക് ജയിലില്‍ ബി ക്ലാസ്സ്, എ ക്ലാസ്സ് സൗകര്യങ്ങള്‍ ലഭിക്കുന്നതാണ്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് നടത്തിയ അഴിമതിയുടെ പേരിലാണ് നവാസ് ഷെരീഫ് അറസ്റ്റിലാകുന്നത്. 1990 കാലത്ത് ലണ്ടനിലെ ഫീല്‍ഡ് ഹൗസില്‍ നാലു ഫ്‌ളാറ്റുകള്‍ അനധികൃതമായി നിര്‍മ്മിച്ചെന്ന കേസിലാണ് നവാസ് പിടിയിലാകുന്നത്.

ഈ കേസില്‍ നവാസിന് എന്‍.ബി കോടതി പത്ത് വര്‍ഷം തടവ് വിധിച്ചിരുന്നു. കേസില്‍ നവാസിനോടൊപ്പം കൂട്ടുപ്രതിയായ മകള്‍ മറിയത്തിന് എഴുവര്‍ഷം തടവാണ് കോടതി വിധിച്ചത്.


ALSO READ: പാലക്കാട് കോച്ച് ഫാക്ടറിയില്‍ വീണ്ടും മലക്കം മറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍


അഴിമതി ആരോപണങ്ങളെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം സുപ്രീം കോടതി നവാസിനെ ഭരണത്തില്‍ തുടരുന്നതില്‍ നിന്നും അയോഗ്യനാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെച്ചിരുന്നു.

We use cookies to give you the best possible experience. Learn more