| Wednesday, 15th January 2020, 3:41 pm

നവ്യാ നായര്‍ നായികയാകുന്ന ഒരുത്തീയുടെ ഷൂട്ടിംഗ് ആരംഭിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒരു ഇടവേളയ്ക്കു ശേഷം നവ്യാ നായര്‍ നായികയാകുന്ന ചിത്രം ഒരുത്തീയുടെ ഷൂട്ടിങ്ങ് ആരംഭിച്ചു. വി. കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഇന്ന് കൊച്ചിയില്‍ നടന്നു.

സ്ത്രീ കേന്ദ്രീകൃത സിനിമയില്‍ രണ്ടു കുട്ടികളുടെ അമ്മയായാണ് നവ്യ അഭിനയിക്കുന്നത്. നേരത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.

സീന്‍ ഒന്ന് നമ്മുടെ വീട് ആണ് നവ്യ അഭിനയിച്ചതായി മലയാളത്തില്‍ പുറത്തിറങ്ങിയ അവസാനത്തെ ചിത്രം. മലയാള ചിത്രം ദൃശ്യത്തിന്റെ കന്നട റീമേക്കായ ദൃശ്യയില്‍ അഭിനയിച്ചത് നവ്യയായിരുന്നു. 2014ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. 2001ല്‍ ദിലീപ് നായകനായ ഇഷ്ടം എന്ന സിനിമയിലൂടെയാണ് നവ്യനായര്‍ സിനിമാ രംഗത്തെത്തുന്നത്.

ജീവിതത്തിലെ ഏക സമ്പാദ്യമായ താലിമാല പൊട്ടിച്ചോടുന്ന കള്ളന് പിന്നാലെയുള്ള ഒരു സ്ത്രീയുടെ കഥയാണ് സിനിമ പറയുന്നത്.

ബന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് എസ്. സുരേഷ് ബാബുവാണ് തിരക്കഥയൊരുക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരുന്നുവെങ്കിലും ചാനല്‍ പരിപാടികളിലും നൃത്തപരിപാടികളിലുമായി സജീവമായിരുന്നു നവ്യ.

Latest Stories

We use cookies to give you the best possible experience. Learn more