ദോഹ: ഗ്രീൻലാൻഡിനെതിരായ നടപടികളിൽ ആശങ്കയുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി.
ഗ്രീൻലാൻഡിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനം ഗ്രീൻലാൻഡും ഡെന്മാർക്കുമാണ് തീരുമാനിക്കേണ്ടതെന്നും മാർക്ക് കാർണി പറഞ്ഞു.
ദോഹയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രീൻലാൻഡ് സ്വന്തമാക്കാനുള്ള തന്റെ ഏകപക്ഷീയമായ തീരുമാനത്തെ എതിർക്കുന്ന രാജ്യങ്ങൾക്കുമേൽ ഫെബ്രുവരി ഒന്ന് മുതൽ 10 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് മാർക്ക് കാർണിയുടെ പരാമർശം.
ഡെൻമാർക്ക്, നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമ്മനി, യുകെ, നെതർലാൻഡ്‌സ്, ഫിൻലാൻഡ് എന്നീ രാജ്യങ്ങളിലെ ഉൽപ്പന്നങ്ങൾക്കാണ് ട്രംപ് തീരുവ ചുമത്തുകയെന്നാണ് റിപ്പോർട്ടുകൾ.
ഗ്രീൻലാൻഡിനെ പൂർണമായും വാങ്ങുന്നതിനുള്ള കരാർ നിലവിൽ വന്നില്ലെങ്കിൽ ജൂൺ ഒന്നുമുതൽ താരിഫ് 25
ശതമാനമായി ഉയർത്തുമെന്ന് ട്രംപ് പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്
എല്ലാ രാജ്യങ്ങളുടെയും പരമാധികാരത്തെയും പ്രാദേശിക സമഗ്രതയെയും കാനഡ പിന്തുണയ്ക്കുന്നുവെന്നും കനേഡിയൻ പ്രധാനമന്ത്രി പറഞ്ഞു.
ഗ്രീൻലാൻഡിന്റെ സുരക്ഷയെക്കുറിച്ച് നാറ്റോ പങ്കാളികൾക്ക് പൂർണ പ്രതിബദ്ധതയുണ്ടെന്നും അതിനാൽതന്നെ ആശങ്കയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു ഗ്രീൻലാൻഡ് പ്രധാനമന്ത്രിയായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും മാർക്ക് കാർണി കൂട്ടിച്ചേർത്തു.
ഇതൊരു ഗുരുതരമായ സാഹചര്യമാണെന്നും യു.എസിന്റെ നടപടികളിൽ ആശങ്കയുണ്ടെന്നും കാനഡയുടെ നിലപാട് മാറ്റമില്ലാതെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രീൻലാൻഡിന്റെ ഭാവി അവിടുത്തെ ജനങ്ങളും ഡെന്മാർക്കും ചേർന്നാണ് നിർണയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രീൻലാൻഡിന് നാറ്റോ വഴി സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ആർട്ടിക് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ സഖ്യ പങ്കാളികളുമായി പ്രവർത്തിക്കാൻ കാനഡ പ്രതിജ്ഞാബദ്ധമാണെന്നും മാർക്ക് കാർണി പറഞ്ഞു.
ഗ്രീൻലാൻഡിനെതിരെ അമേരിക്കയുടെ ഭാഗമാക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരെ ഡെന്മാർക്കിലും ഗ്രീൻലാൻഡിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഹാൻഡ്‌സ് ഓഫ് ഗ്രീൻലാൻഡ് മുദ്രാവാക്യമുയർത്തി ആയിരങ്ങളാണ് തെരുവിലിറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.
ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതെന്നും ജനങ്ങൾക്ക് സ്വയം നിർണയാവകാശമുണ്ടെന്നും ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ പറഞ്ഞു.
Content Highlight: NATO is fully committed to Greenland’s security: Mark Carney