| Wednesday, 16th April 2025, 11:59 pm

ബീസ്റ്റ് സിനിമയില്‍ വിജയ് മുസ്‌ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ചു; മുസ്‌ലിങ്ങളുടെ പരിപാടികളില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കരുത്: മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്‌വി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: തമിഴ് നടനും തമിഴക വെട്രി കഴകം (ടി.വി.കെ) പ്രസിഡന്റുമായ വിജയ്‌ക്കെതിരെ ഫത്‌വ പ്രഖ്യാപിച്ച് ഓള്‍ ഇന്ത്യ മുസ്‌ലിം ജമാഅത്ത് (എ.ഐ.എം.ജെ) ദേശീയ പ്രസിഡന്റ് മൗലാന മുഫ്തി ഷഹാബുദ്ദീന്‍ റസ്‌വി. വിജയ് ബീസ്റ്റ് സിനിമയിലൂടെ മുസ്‌ലിം സമൂഹത്തെ തീവ്രവാദികള്‍ ആയി ചിത്രീകരിച്ചെന്നാണ് റസ്‌വിയുടെ ആരോപണം.

ഇഫ്താര്‍ വിരുന്നില്‍ ചൂതാട്ടകാരെയും മദ്യപാനികളെയും പങ്കെടുപ്പിച്ചു നോമ്പിനെ അപമാനിച്ചുവെന്നും റസ്‌വി ആരോപിച്ചു. അതിനാല്‍ മുസ്‌ലിം ചടുങ്ങുകളില്‍ നിന്നും മറ്റും വിജയിയെ വിലക്കണമെന്നും വിജയ് നടത്തുന്ന പരിപാടികളില്‍ മുസ്‌ലിങ്ങള്‍ പങ്കെടുക്കരുതെന്നും റസ്‌വി പറഞ്ഞു. നേരത്തെയും ബി.ജെ.പി അനുകൂല പരാമര്‍ശങ്ങളുമായി രംഗത്തെത്തിയയാളാണ് റിസ്‌വി.

മുസ്‌ലിങ്ങളുടെ പരിപാടികളിലേക്ക് വിജയ്‌യെ ക്ഷണിക്കരുതെന്നും വിജയ്‌യുടെ പാര്‍ട്ടിയെ പിന്തുണയ്ക്കരുതെന്നും മുസ്‌ലിങ്ങള്‍ക്ക് ബരേല്‍വി മുന്നറിയിപ്പ് നല്‍കി.

‘ചെന്നൈയില്‍ നിന്നുള്ള ഒരു മുസ്‌ലിം എന്നോട്  ഫത്‌വ ആവശ്യപ്പെട്ടു. ഫത്‌വയിലൂടെ തമിഴ്‌നാട്ടിലൂടെ മുസ്‌ലിങ്ങള്‍ വിജയ്‌യെ വിശ്വസിക്കരുതെന്നും, ഒരിക്കലും അവരുടെ പരിപാടികളിലേക്ക് വിജയിയെ ക്ഷണിക്കരുതെന്നും ഞാന്‍ ആവശ്യപ്പെടുകയാണ്.

അദ്ദേഹത്തില്‍ നിന്ന് അകലം പാലിക്കണം. ഒരിക്കലും അദ്ദേഹത്തെ പിന്തുണയ്ക്കരുത്. കാരണം അദ്ദേഹത്തിന്റെ പ്രതിച്ഛായ മുസ്‌ലിം വിരുദ്ധമാണ്. അദ്ദേഹം ഇസ്‌ലാമിനെക്കുറിച്ച് തെറ്റായ സിനിമകളെടുക്കാനാണ് വിജയ് എപ്പോഴും ശ്രമിച്ചിട്ടുണ്ട്,’ റസ്‌വി പറഞ്ഞു.

Content Highlight: National president of All India Muslim Jamaat (AIMJ), Maulana Mufti Shahabuddin Razvi Barelvi,  issued  fatwa against Vijay

We use cookies to give you the best possible experience. Learn more