| Monday, 25th August 2014, 1:52 pm

ഗാഡ്ഗില്‍; കേന്ദ്രസര്‍ക്കാരിന്റെ സത്യാവാങ്മൂലം ഹരിത ട്രൈബ്യൂണല്‍ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പരാമര്‍ശമില്ലാതെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം ഹരിത ട്രൈബ്യൂണല്‍ തള്ളി. റിപ്പോര്‍ട്ട് സംബന്ധിച്ച് വ്യക്തമായ നിലപാട് അറിയിക്കുന്നതില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പരാജയപ്പെട്ടെന്ന് ട്രൈബ്യൂണല്‍ പറഞ്ഞു.

ബുധനാഴ്ചയ്ക്കകം കേന്ദ്രത്തിന്റെ നിലപാട് വ്യക്തമായി അറിയിക്കണമെന്ന് ട്രൈബ്യൂണല്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പരിസ്ഥിതി സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചു.

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പരിഗണിക്കുന്നില്ലെന്ന് കേന്ദ്രം നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശമില്ല.കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ കരട് വിജ്ഞാപനം ഇറക്കിയ സാഹചര്യത്തില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഇല്ലാതായോ എന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ട്രൈബ്യൂണല്‍ ആരാഞ്ഞിരുന്നു.

അന്നും വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമായ മറുപടി നല്‍കിയിരുന്നില്ല. ഇക്കാര്യത്തില്‍ അനിശ്ചിതത്വം തുടര്‍ന്നാല്‍ കടുത്ത ഉത്തരവ് പുറപ്പെടുവിക്കുമെന്നും ട്രൈബ്യൂണല്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more