| Thursday, 13th February 2020, 10:55 pm

സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ നാളെ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില; മുന്‍കരുതല്‍ പാലിക്കണമെന്ന് നിര്‍ദേശിച്ച് ദുരന്ത നിവാരണ അതോറിറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്നു ജില്ലകളില്‍ നാളെ സാധാരണ താപനിലയെക്കാള്‍ ഉയര്‍ന്ന ദിനാന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് നാളെ ഉയര്‍ന്ന താപനില രേഖപ്പെടുത്തുമെന്ന് അറിയിച്ചത്.

സാധാരണയായി സംസ്ഥാനത്തെ ചൂട് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നല്‍കി വരുന്ന പ്രത്യേക മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

രണ്ടു മുതല്‍ നാലു ഡിഗ്രിവരെ സെല്‍ഷ്യസ് ചൂട് വര്‍ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. ചൂട് നേരിടുന്നതിനായി ദുരന്ത നിവാരണ അതോറിറ്റി പൊതു ജനങ്ങള്‍ക്കായി പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പിന്തുടരാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിര്‍ജ്ജലീകരണം ഒഴിവാക്കുന്നതിനായി വെള്ളം കയ്യില്‍ കരുതണമെന്നും വെള്ളം ധാരാളമായി കുടിക്കണമെന്നും അറിയിപ്പുണ്ട്.

പ്രായമായവരും ഗര്‍ഭിണികളും കുട്ടികളും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും പകല്‍ 11 മണിമുതല്‍ മൂന്നു മണിവരെ പുറത്തിറങ്ങരുതെന്നും നേരിട്ട് സൂര്യ പ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നിര്‍മാണ തൊഴിലാളികള്‍, വഴിയോര കച്ചവടക്കാര്‍, ട്രാഫിക് പൊലീസുകാര്‍, മാധ്യമ റിപ്പോര്‍ട്ടര്‍മാര്‍, മോട്ടോര്‍ വാഹന വകുപ്പിലെ വാഹന പരിശോധനാ വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍, ഇരുചക്ര വാഹന യാത്രക്കാര്‍ തുടങ്ങിയവര്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്നത് കുറയ്ക്കണമെന്നും അതോറിറ്റി നിര്‍ദേശിക്കുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more