| Saturday, 10th October 2026, 2:29 pm

സി.ജെ.പി പ്രതിഷേധത്തില്‍ രാജ്യ തലസ്ഥാനം; ചെന്നൈ സന്ദര്‍ശനത്തില്‍ രാഹുല്‍ ഗാന്ധി

നിഷാന. വി.വി

ന്യൂദല്‍ഹി: ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാവുകയും നിരവധി നേതാക്കള്‍ കസ്റ്റഡിയിലാവുകയും ചെയ്ത സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി കസ്റ്റഡിയിലേക്ക്.

വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയുടെ മൂന്നാംഘട്ടത്തിനായാണ് രാഹുല്‍ ഗാന്ധി ചെന്നൈയിലേക്ക് പോയത്. വിജയ് ഒരുക്കുന്ന ഉച്ചഭക്ഷണ വിരുന്നില്‍ പങ്കെടുത്ത ശേഷമായിരിക്കും വൈകീട്ട് വിദ്യാര്‍ത്ഥികളുമായി സംവാദം നടക്കുക. പരിപാടിക്ക് ശേഷം ദല്‍ഹിയിലേക്ക് മടങ്ങാനാണ് രാഹുല്‍ ഗാന്ധിയുടെ തീരുമാനം.

അതേസമയം സി.ജെ.പി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിമാനത്തില്‍ കയറിയായിരുന്നു ദീപ്‌കെ, സൗരവ് ദാസ്, അശുതോഷ് രംഗ തുടങ്ങിയ നേതാക്കളെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സി.പി.ഐ.എം നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എം. എ ബേബി, കെ. കെ ശൈലജ, എം.വി ഗോവിന്ദന്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങി നിരവധി നേതാക്കളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Content Highlight: National capital witnesses CJP protest; Rahul Gandhi visits Chennai.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more