ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാം ടി-20 മത്സരം നടക്കുകയാണ്. കരാരയിലെ ഹെറിറ്റേജ് ബാങ്ക് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സാണ് നേടിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലാണ്. 39 പന്തില്‍ നാല് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 46 റണ്‍സിനാണ് താരം കൂടാരം കയറിയത്. അഭിഷേക് ശര്‍മ 21 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 28 റണ്‍സിനും പുറത്തായി.
ശേഷം ഇറങ്ങിയ ശിവം ദുബെ 18 പന്തില്‍ 22നും മടങ്ങി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 10 പന്തില്‍ നിന്ന് രണ്ട് സിക്‌സര്‍ ഉള്‍പ്പെടെ 20 റണ്‍സ് നേടിയാണ് തിരികെ നടന്നത്. അവസാന ഘട്ടത്തില്‍ 21 റണ്‍സ് നേടി അക്‌സര്‍ പട്ടേല്‍ പുറത്താകാതെ നിന്നു. മറ്റാര്‍ക്കും ടീമിന് വേണ്ടി സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ല.
അതേസമയം ഓസീസിന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് നഥാന്‍ എല്ലിസാണ്. ഗില്‍, ദുബെ, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടവും എല്ലിസ് നേടിയിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരായ അന്താരാഷ്ട്ര ടി-20 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റുകള്‍ നേടുന്ന താരമാകാനാണ് എല്ലിസിന് സാധിച്ചത്. ഈ നേട്ടത്തില്‍ ക്രിസ് ജോര്‍ദാനൊപ്പമെത്താനും താരത്തിന് സാധിച്ചു.
നഥാന്‍ എല്ലിസ് – 4*
ക്രിസ് ജോര്‍ദാന്‍ – 4
ടിം സൗത്തി – 3
ഉമര്‍ ഗുല്‍ – 3
മത്സരത്തില്‍ എല്ലിസിന് പുറമെ സ്പിന്നര്‍ ആദം സാംപയ്ക്കും മൂന്ന് വിക്കറ്റുകളുണ്ട്. സേവിയര്‍ ബാര്‍ട്‌ലറ്റ്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), മാത്യു ഷോര്‍ട്ട്, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ടിം ഡേവിഡ്, ജോഷ് ഫിലിപ്പ്, മാര്‍ക്കസ് സ്റ്റോയിനിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ബെന്‍ ഡ്വാര്‍ഷിസ്, സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ്, നഥാന്‍ എല്ലിസ്, ആദം സാംപ
അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ
Content Highlight: Nathan Ellis In Great Record Achievement Against India In T-20i