കൊച്ചി: നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്‌റ്റ്വെയര്‍ അസോസിയേഷന്‍ പിളര്‍ന്നു. ഇരുപത്തിയഞ്ചു വര്‍ഷം ഇന്ത്യയിലെ ബിപിഒ ഐ ടി കമ്പനികളുടെ ഈ കൂട്ടായ്മ രൂപീകരിച്ചത്.[]
ആയിരത്തിഇരുന്നൂറോളം അംഗങ്ങളുള്ള നാസ്‌കോമില്‍ വന്‍കിട ഐടി കമ്പനികള്‍ മേധാവിത്വം പുലര്‍ത്തുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളാണ് പിളര്‍പ്പിലെത്തിച്ചത്. 30 സ്ഥാപകഅംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറുകിട കമ്പനികളാണ് പുറത്തുപോയത്.
ഇതോടെ രാജ്യത്തെ ബിപിഒ-ഐടി രംഗങ്ങളില്‍ രണ്ടുസംഘടനകളാണ് ഉണ്ടാകുക. നാസ്‌കോം ഉം, പുതിയ ഗ്രൂപ്പായ ഇന്ത്യന്‍ സോഫ്‌റ്റ്വെയര്‍ പ്രോഡക്ട് ഇന്‍ഡസ്ട്രി റൗണ്ട് ടേബിള്‍ അഥവാ ഐസ്പ്രിറ്റുമായിരിക്കും .
യാഹുഇന്ത്യയുടെ ഗവേഷണവിഭാഗം മുന്‍മേധാവിയും ബ്രാന്‍ഡ് സിഗ്മ സ്ഥാപകനുമായ ശരദ് ശര്‍മ , ടാലി സൊലൂഷന്‍സ് സ്ഥാപകന്‍ ഭാരത് ഗോയങ്ക,ഇന്‍മൊബിസ്ഥാപകന്‍ നവീന്‍ തിവാരി എന്നിവരാണ് പുതിയ സംഘടനയ്ക്ക് നേതൃത്വം നല്‍കുന്നത്. നാസ്‌കോമിന്റെ ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരനും, പ്രസിഡന്റ് സോം മിത്തലുമാണ്.