ഏറെ പ്രതീക്ഷയോടെ, മിനിമം ഗ്യാരണ്ടിയോടെ മലയാള സിനിമാ പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്ന ചിത്രമാണ് നസ്‌ലെന്‍ നായകനാകുന്ന മോളിവുഡ് ടൈംസ്. പുതുമുഖങ്ങള്‍ കരകയറാന്‍ പാടുപെടുന്ന സിനിമയില്‍ ഇതിനോടകം തന്റെതായ സ്ഥാനം കണ്ടെത്തിയ താരത്തിനൊപ്പം തന്റെ അരങ്ങേറ്റ ചിത്രമായ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനവ് സുന്ദര്‍ നായക് എന്ന സംവിധായകന്‍ കൂടി ചേരുമ്പോള്‍ പ്രതീക്ഷകളേറെയാണ്.
മോളിവുഡ് ടൈംസ്.
നസ്‌ലെനൊപ്പം സംഗീത് പ്രതാപ്, ചന്തു സലീം, ഷറഫുദ്ദീന്‍, ജഗദീഷ്, അലക്‌സാണ്ടര്‍ പ്രദീപ് തുടങ്ങി വമ്പന്‍ താരനിരയും അണിനിരക്കുമ്പോള്‍ വ്യത്യസ്തമായ ഒരു സിനിമാ അനുഭവത്തിനാണ് സിനിമാ ആരാധകര്‍ കാത്തിരിക്കുന്നത്. ജൂണ്‍ അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട അഭിമുഖങ്ങളും വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോഴിതാ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നസ്‌ലെന്‍ പറഞ്ഞ കാര്യങ്ങളാണ് ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
‘നരേറ്റീവ് സ്റ്റൈലില്‍ വളരെയധികം ഫ്രെഷ്‌നെസുള്ള ഒരു പടമായിരിക്കും മോളിവുഡ് ടൈംസ്. മുകുന്ദനുണ്ണി പോലെ തന്നെ ഇതൊരു പുതിയ സിനിമയായിരിക്കും. അതിനെ എങ്ങനെ ആള്‍ക്കാര്‍ സ്വീകരിക്കുന്നു എന്നത് കാണാന്‍ ഞാന്‍ എക്‌സൈറ്റഡാണ്. പിന്നെ ഇത് അത്രയധികം തല പുകഞ്ഞിരുന്ന് കാണേണ്ട ചിത്രമല്ല. വളരെയധികം സിംപിളായിട്ടുള്ള ചിത്രമാണ്. നേരത്തേ പറഞ്ഞതുപോലെ സിനിമയെടുക്കാന്‍ നടക്കുന്ന ആളുടെ സ്ട്രഗിളും മറ്റുമാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്.
എനിക്ക് ഈ കഥാപാത്രമെല്ലാം പുതിയതായിരുന്നു. കാരണം ഇങ്ങനെയൊരാളെ ഞാന്‍ ഇതുവരെ കണ്ടുമുട്ടിയിട്ടില്ല. പക്ഷേ പിന്നീട് ഞാന്‍ പരിചയപ്പെട്ടിരുന്നു. ഇടയ്ക്ക് ഷോട്ടെല്ലാം കഴിഞ്ഞ് വന്ന് സംവിധായകനെ നോക്കി ഇയാളല്ലേ അയാള്‍ എന്ന് തോന്നാറുണ്ടായിരുന്നു. ഇതെല്ലാം എന്നെ ചിത്രത്തില്‍ എക്‌സൈറ്റ് ചെയ്യിപ്പിച്ചിരുന്നു. അതോടൊപ്പം ഇതിന്റെ സ്‌ക്രിപ്റ്റും ചിത്രത്തിലേക്കെത്തുന്നതില്‍ പ്രധാന കാരണമാണ്,’ നസ്‌ലെന്‍ പറഞ്ഞു.
അഭിനവ് സുന്ദര്‍ നായക് . Photo: Ott Play
നസ്‌ലെനെ മനസില്‍ കണ്ടാണ് താന്‍ മോളിവുഡ് ടൈംസിന്റെ കഥ എഴുതിയതെന്നും താരം ചിത്രം ചെയ്യില്ലെന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രൊജക്ട് ഡ്രോപ് ചെയ്‌തേനെയെന്നും സംവിധാനകന്‍ അഭിനവ് നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. താന്‍ ചെയ്യാനുദ്ദേശിക്കുന്ന സക്‌സസ് ട്രിലോജിയില്‍ മുകുന്ദനുണ്ണിയ്ക്ക് ശേഷം രണ്ടാമത്തെ ചിത്രമാണ് മോളിവുഡ് ടൈംസെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlight: Naslen talks about his new movie Mollywood Times and director Abhinav Sunder Nayak