| Tuesday, 19th August 2025, 12:25 pm

ആ നടി എന്നെ അരുണ്‍ ചേട്ടന് പരിചയപ്പെടുത്തി കൊടുത്തു; ലോകയില്‍ എത്തിയതങ്ങനെ: നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. കല്യാണിയും നസ്ലെനും പ്രധാനവേഷത്തിലെത്തുന്ന ലോക മൂന്ന് സിനിമകളുള്ള സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണ്. ഇപ്പോള്‍ താന്‍ ലോക സിനിമയിലേക്ക് എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് നസ്‌ലെന്‍.

സംവിധായകന് അരുണ്‍ ഡൊമനിക്കിന്റെ അടുത്ത് തന്നെ പരിചയപ്പെടുത്തിയത് നിഖില വിമലാണെന്ന് നസ് ലെന്‍ പറയുന്നു.

‘ആദ്യം ഞങ്ങള് മീറ്റ് ചെയ്തത് മറ്റൊരു പ്രൊജക്റ്റിന്റെ കാര്യത്തിന് വേണ്ടിയായിരുന്നു. പക്ഷേ മറ്റ് പല കാരണങ്ങളാല്‍ അത് നടന്നില്ല. ആ സമയത്താണ് ലോകയെ പറ്റി അരുണ്‍ ചേട്ടന്‍ പറയുന്നത്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ വളരെ ഇന്‍ഡ്രസ്റ്റിങ്ങായി തോന്നി. ഈ സിനിമയില്‍ എന്തെങ്കിലും ഒരു ചെറിയ പാര്‍ട്ടായാല്‍ മതിയെന്ന് തോന്നി. അത്രയും എക്‌സൈറ്റ് ചെയ്യിച്ചു കഥ. പിന്നെ നല്ല രീതിയില്‍ എക്‌സിക്യൂട്ട് ചെയ്ത് എടുക്കുകയാണെന്നുണ്ടെങ്കില്‍ തീര്‍ച്ചയായും ഫ്രഷായിട്ട് ഇരിക്കുന്ന ഒരു സിനിമയായിരിക്കും എന്ന് അന്ന് തോന്നി.

അതിന്റെ മാക്‌സിമം അവര്‍ ചെയ്തിട്ടുണ്ട്. ഇത്രയും പൈസ ഇന്‍വെസ്റ്റ് ചെയ്യുന്ന സിനിമയായതുകൊണ്ട് നല്ല രീതിയില്‍ വന്നിട്ടുണ്ട് എന്നത് സന്തോഷം തരുന്ന കാര്യമാണ്. ഞങ്ങള്‍ക്ക് ബാക്കിയുള്ള ചാപ്പറ്റേഴ്‌സിനെ പറ്റി അറിയില്ല. അത് എങ്ങനെയാണ് കണക്ട് ചെയ്യുന്നതെന്നോ അതില്‍ ആരൊക്കെയാണ് അഭിനയിക്കുന്നതെന്നോ ഒന്നും അറിയില്ല. അതിനെ പറ്റിയൊന്നും ഒരു ഐഡിയയും ഇല്ല ഞങ്ങള്‍ക്ക്,’ നസ്‌ലെന്‍ പറയുന്നു.
ലോകഃ ചാപ്പററര്‍ വണ്‍ ചന്ദ്ര

നവാഗതനായ ഡൊമിനിക് അരുണ്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് ഓണം റിലീസായി തിയേറ്ററില്‍ വരാനിരിക്കുന്ന ചിത്രമാണ് ലോകഃ ചാപ്റ്റര്‍ വണ്‍. ദുല്‍ഖറാണ് സിനിമ നിര്‍മിക്കുന്നത്. അത്ഭുതസിദ്ധിയുള്ള പെണ്‍കുട്ടിയുടെ കഥ പറയുന്ന ചിത്രത്തില്‍ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദര്‍ശനാണ്.

കല്യാണിക്കും നസ്ലെനും പുറമെ അരുണ്‍ കുര്യന്‍, ചന്തു സലിംകുമാര്‍, തുടങ്ങി വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം ജേകസ് ബിജോയാണ്.

Content Highlight: Naslen  talks  about his entry into Lokah: Chapter 1 – Chandra cinema

We use cookies to give you the best possible experience. Learn more