| Friday, 11th April 2025, 8:31 am

ഗുഡ് ബാഡ് അഗ്ലിയിലേക്ക് അവസരം ലഭിച്ചിരുന്നു, പക്ഷെ... നസ്‌ലെന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അജിത്തിൻ്റെ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലിയിലേക്ക് തനിക്ക് അവസരം ലഭിച്ചിരുന്നുവെന്ന് നസ്‌ലെന്‍. എന്നാൽ ആ സമയത്തായിരുന്നു ആലപ്പുഴ ജിംഖാനയുടെ ഷൂട്ടിങ് നടന്നിരുന്നതെന്നും അവർക്ക് തൻ്റെ രണ്ടു ഷെഡ്യൂൾ വേണമായിരുന്നെന്നും നസ്‌ലെന്‍ പറയുന്നു.

അതൊരു വലിയ സിനിമയാണെന്നും ഒരുപാട് ആർട്ടിസ്റ്റുകൾ ആ സിനിമയിൽ ഉണ്ടെന്നും നസ്‌ലെന്‍ പറഞ്ഞു. എന്നാൽ ആലപ്പുഴ ജിംഖാന ഷൂട്ടിങ് നടക്കുന്നത് കൊണ്ട് തനിക്ക് ചെയ്യാൻ സാധിച്ചില്ലെന്നും നസ്‌ലെന്‍ പറയുന്നു.

ആലപ്പുഴ ജിംഖാനയുടെ പ്രമോഷൻ്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നസ്‌ലെന്‍.

ഗുഡ് ബാഡ് അഗ്ലിയിലേക്ക് എനിക്ക് അവസരം ലഭിച്ചിരുന്നു എന്നത് സത്യമായിരുന്നു. ആ സമയത്താണ് ജിംഖാന ഷൂട്ട് നടന്നിരുന്നത്. അവർക്ക് രണ്ടു ഷെഡ്യൂൾ ഞങ്ങളുടെ സിനിമയുടെ ഇടയിൽ വേണമായിരുന്നു. അത് വലിയൊരു സിനിമയാണ്. ഒരുപാട് വലിയ ആർട്ടിസ്റ്റുകൾ ഉള്ള സിനിമയാണ്. അപ്പോൾ ഞങ്ങളുടെ സിനിമയുടെ ഷൂട്ട് നടക്കുന്നത് കൊണ്ട് എനിക്കത് ചെയ്യാൻ സാധിച്ചില്ല,’ നസ്‌ലെന്‍ പറയുന്നു.

ഖാലിദ് റഹ്മാൻ്റെ ഏറ്റവും പുതിയ ചിത്രമാണ് ആലപ്പുഴ ജിംഖാന. ഖാലിദ് റഹ്മാനൊപ്പം ശ്രീനി ശശീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രം ഇന്നലെയാണ് (വ്യാഴം) തിയേറ്ററിൽ എത്തിയത്. സ്പോർട്സ് കോമഡി ഴോണർ പശ്ചാത്തലത്തിലുള്ള ചിത്രത്തിൽ നസ്‌ലെന്‍, ലുക്മാൻ അവറാൻ, ഗണപതി എസ്. പൊതുവാൾ, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ എന്നിവരാണ് കഥാപാത്രങ്ങൾ.

അധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത് അജിത്ത് നായകനായി എത്തിയ സിനിമയാണ് ഗുഡ് ബാഡ് അഗ്ലി. ജിവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിച്ച ചിത്രവും ഇന്നലെയാണ് (വ്യാഴം) തിയേറ്റർ റിലീസ് ചെയ്തത്.

Content Highlight: Naslen Saying that he got an opportunity in Good Bad Ugly

Latest Stories

We use cookies to give you the best possible experience. Learn more