ചുരുങ്ങിയ കാലം കൊണ്ട് സ്വാഭാവികമായ അഭിനയശൈലികൊണ്ടും സിനിമകളുടെ തെരഞ്ഞെടുപ്പ് കൊണ്ടും പ്രേക്ഷകപ്രീതി നേടിയെടുക്കുകയും സിനിമയിൽ തന്റെ ബെഞ്ച്മാർക്ക് സൃഷ്ടിക്കുകയും ചെയ്ത് നടനാണ് നസ്‌ലെൻ. മികച്ച പ്രതികരണങ്ങളോടെ താരത്തിന്റെ തമിഴിലെ ആദ്യ ചിത്രമായ സീൻ വിജയകുതിപ്പ് തുടരുകയാണ്. അമൽ നീരദിന്റെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവാണ് നടന്റെ ഏറ്റവും പുതിയ ചിത്രം.
സീനിന്റെ വിജയത്തിൽ താൻ ഓവർവെൽമിങാണെന്നും, മനപ്പൂർവം മാറ്റി ചെയ്യണം എന്നൊരു രീതിയിലല്ല ഞാൻ ഓരോ പടത്തിനെയും അപ്പ്രോച്ച് ചെയ്യുന്നതെന്നും പറയുകയാണ് നസ്‌ലെൻ. സീനിലെ ക്യാരക്ടർ തനിക്ക് കൺവിൻസിങ്ങായൊരു ക്യാരക്ടറായതുകൊണ്ടാണ് ചെയ്തതെന്നും താരം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
നസ്‌ലെന്‍ Photo: Screen grab/Instagram.com
‘സ്ക്രിപ്റ്റ് കേട്ട് കഴിഞ്ഞപ്പോൾ ആ ക്യാരക്ടർ ഭയങ്കര സ്റ്റാൻഡ്ഔട്ട് ചെയ്ത് നിൽക്കുന്നൊരു ക്യാരക്ടറാണെന്ന് തോന്നി. അങ്ങനെ ഒരു എൻട്രിക്ക് വേണ്ടി ഞാനും വെയിറ്റിങ്ങായിരുന്നു. പല ഓഫേഴ്‌സും വരുന്നുണ്ടായിരുന്നു. പ്രോപ്പറായിട്ടുള്ളൊരു എൻട്രിക്കുള്ള പ്രൊജക്റ്റായിട്ടാണ് സീൻ തോന്നിയത്. പിന്നെ ഫുൾ മലയാളം ക്രൂവാണ്. കാസ്റ്റിലാണെങ്കിലും ഞാനും നച്ചുവുമുണ്ട് പിന്നെ ബാക്കി ടെക്നിഷ്യൻസ് കംപ്ലീറ്റ് മലയാളികളാണ്. ഇവിടന്ന് നമ്മൾ എല്ലാവരും കൂടെ അവിടെ പോയി ഒരു പടം ചെയ്യുന്നു എന്നുള്ള മൂഡിലാണ് അത് ചെയ്തത്. അതിന് ഇത്രയും വലിയ അക്സപ്റ്റൻസ് കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട്. എല്ലാവരോടും നന്ദി,’ താരം പറഞ്ഞു.
ലോക ചെയ്യുന്ന സമയത്തും സിനിമ ഓണായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു. താൻ പ്ലാൻ ചെയ്തല്ല സ്ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതെന്നും വരുന്ന കഥകളിൽ ഇൻട്രസ്റ്റിങ്ങായിട്ടും എക്സൈറ്റിങ്ങായിട്ടും തോന്നുന്നത് പിക്ക് ചെയ്യുകയാണ് താൻ ചെയ്യാറുള്ളതെന്നും നടൻ വ്യക്തമാക്കി. ഒരു പ്രേക്ഷകൻ എന്ന രീതിയിലാണ് താൻ കഥ കേൾക്കാറുള്ളതെന്നും, ഈ പടം തിയേറ്ററിൽ പോയി പ്രേക്ഷകൻ കാണുമോയെന്നാണ് താൻ ചിന്തിക്കാറുള്ളതെന്നും നസ്‌ലെൻ പറഞ്ഞു. നടൻ സുര്യയെക്കുറിച്ചുള്ള അനുഭവങ്ങളും താരം പങ്കുവെച്ചു.
‘പുള്ളി ഭയങ്കര സ്വീറ്റാണ്, പ്രൊഷണലാണ്. ലാസ്റ്റ് ഫൈറ്റ് സീക്വൻസിൽ പുള്ളി എന്നെയൊരു മോനെ പോലെയാണ് ടേക്ക് കെയർ ചെയ്തത്. പുള്ളി തന്നെ പേഡോക്കെ വെച്ചിട്ടുണ്ടോ എന്ന് ചെക്ക് ചെയ്തിട്ട് പറഞ്ഞു, ‘മുട്ടിൽ വെക്കുന്ന പേഡോക്കെ വെച്ചിട്ടുണ്ടോ. ഞാൻ എന്റെ മോനെ നോക്കുന്നത് പോലെയാണ് നിന്നെ നോക്കുന്നത്. ഇതെല്ലം നീ തന്നെ നോക്കണം,’ എന്ന്. കാരണം ഒരു ചെറിയ സീനിലാണെങ്കിൽ പോലും നമുക്ക് പ്രെഡിക്റ്റ് ചെയ്യാൻ പറ്റില്ല. അതിൽ റിസ്‌ക്കെടുക്കരുത് എന്നൊക്കെ പറഞ്ഞു തന്നു. അടിപൊളി ഹ്യൂമൻ ബീയിങ്ങാണ് പുള്ളി,’ നസ്‌ലെൻ പറഞ്ഞു.
Content Highlight: Naslen said that he had taken care of him like a son during the final fight sequence.