| Wednesday, 20th August 2025, 6:00 pm

എനിക്ക് അത് പറയാൻ മടിയില്ല, അക്കാര്യത്തിൽ റി​ഗ്രെറ്റ് തോന്നിയിട്ടില്ല: നസ്‌ലെൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് നസ്‌ലെൻ. കുറഞ്ഞ സിനിമകളിലൂടെ തന്നെ മലയാളത്തിലെ മികച്ച യുവ നടന്മാരിൽ ഒരാളാകാന് നസ്‌ലെന് സാധിച്ചിരുന്നു.

2019ൽ തിയേറ്ററിൽ എത്തിയ തണ്ണീർമത്തൻ ദിനങ്ങളിൽ മെൽവിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് നസ്‌ലെൻ തന്റെ സിനിമാ കരിയർ ആരംഭിക്കുന്നത്. പിന്നീട് ഒരുപിടി നല്ല സിനിമകൾ സിനിമാപ്രേക്ഷകർക്ക് സമ്മാനിക്കാൻ നസ്‌ലെന് കഴിഞ്ഞു.

കഴിഞ്ഞ വർഷം ഇറങ്ങിയ പ്രേമലു വലിയ ഹിറ്റായി മാറിയതോടെ മലയാളത്തിൽ മാത്രമല്ല, മറ്റ് ഇൻഡസ്ട്രികളിലും നസ്‌ലൻ അറിയപ്പെടാൻ തുടങ്ങി. ഇപ്പോൾ തനിക്ക് നോ പറയാൻ മടിയില്ലെന്ന് നസ്‌ലെൻ പറയുന്നു.

‘നോ പറയാൻ മടിയുള്ള ആളല്ല ഞാൻ. നോ എന്ന് പറയാനോ സത്യം പറയുന്നതിനോ എനിക്ക് മടിയില്ല. എന്നാൽ ഓപ്പോസിറ്റ് നിൽക്കുന്ന ആളെ വിഷമിപ്പിച്ചുകൊണ്ടല്ല ഞാൻ നോ എന്ന് പറയുന്നത്,’ നസ്‌ലെൻ പറഞ്ഞു.

എന്നാലും തന്റെ ഭാഗം ക്ലിയർ ചെയ്യുന്ന തരത്തിൽ നോ പറയുമെന്നും അതുകൊണ്ട് തന്നെ തനിക്ക് റിഗ്രറ്റ് തോന്നിയിട്ടില്ലെന്നും നസ്‌ലെൻ കൂട്ടിച്ചേർത്തു. നോ പറയാമായിരുന്നു എന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ലെന്നും അത് എന്ത് തരത്തിലുള്ള കാര്യത്തിലാണെങ്കിലും അങ്ങനെയാണെന്നും നസ്‌ലെൻ പറഞ്ഞു.

നമുക്ക് ഓക്കെയല്ലാത്തൊരു കാര്യം തുറന്ന് പറയുക, സംസാരിക്കുക എന്നുള്ളതാണ് താൻ ചെയ്യുന്ന കാര്യമെന്നും നസ്‌ലെൻ കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ലോകഃ ചാപ്റ്റർ വൺ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചർ മീഡിയ എന്റർടെയ്‌മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകഃ ചാച്റ്റർ വൺ: ചന്ദ്ര

മലയാളത്തിലെ ആദ്യത്തെ വുമൺ സൂപ്പർ ഹീറോ ചിത്രം എന്ന പ്രത്യേകയോടെ എത്തുന്ന ചിത്രമാണ് ലോകഃ ചാച്റ്റർ വൺ: ചന്ദ്ര. ഹോളിവുഡ് ലെവലിലുള്ള വിഷ്വലും ആക്ഷൻ കോറിയോഗ്രാഫിയും കല്യാണിയുടെയും നസ്‌ലെൻറെ ലുക്കും പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ നൽകുന്നു. ഡൊമിനിക് അരുൺ രചനയും സംവിധാനവും ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ്.

ലോകഃ എന്ന പേരിൽ നാല് ഭാഗങ്ങളിലൊരുങ്ങുന്ന സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യചിത്രമാണിത്. ചിത്രത്തിലെ ആദ്യ സൂപ്പർഹീറോ കഥാപാത്രമായ ചന്ദ്രയായി എത്തുന്നത് കല്യാണി പ്രിയദർശൻ ആണ്.

Content Highlight:  Naslen K Gafoor talking about Saying No

We use cookies to give you the best possible experience. Learn more