| Friday, 13th November 2026, 9:35 pm

വിധി എന്താകുമെന്ന് ടെന്‍ഷനില്ലാതെ നസ്‌ലെന്‍ ചെയ്ത ചിത്രമാണിത്, റിസള്‍ട്ട് എന്ത് തന്നെയായാലും പാര്‍ട്ടി ചെയ്യും എന്ന് അമലേട്ടന്‍ പറഞ്ഞിരുന്നു: ചന്തു സലീം

അശ്വിന്‍ രാജേന്ദ്രന്‍

നിലവില്‍ മോളിവുഡിലെ വെയിറ്റിങ് ലിസ്റ്റിലുള്ള ചിത്രമാണ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. അനൗണ്‍സ്മെന്റ് മുതല്‍ തന്നെ വലിയ പ്രതീക്ഷയായിരുന്നു ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ക്കുള്ളത്. അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്ലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സീക്വലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ഓരോ ക്യാരക്ടര്‍ പോസ്റ്ററുകളും വലിയ ഹൈപ്പായിരുന്നു സൃഷ്ടിച്ചിരുന്നത്. ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം.

ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, നസ്ലെന്‍, ചന്തു സലീം കുമാര്‍, ലാല്‍, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്‌ലര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ബാച്ച്‌ലര്‍ പാര്‍ട്ടി പോലെ ചിത്രം ആവില്ലെന്നും അമല്‍ നീരദിന്റെ മറ്റൊരു പരാജയ ചിത്രമായി ഇത് മാറുമെന്നും പറഞ്ഞുകൊണ്ട് വലിയ നെഗറ്റീവ് പ്രചരണം ചിത്രത്തിനെതിരെ സോഷ്യല്‍ മീഡിയയിലും സിനിമാ ഗ്രൂപ്പുകളിലും സജീവമാണ്.

റിലീസിന് മുന്നോടിയായി ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ നസ്‌ലെനും ചന്തു സലീമും ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിധി എന്ത് തന്നെയായാലും താന്‍ ചിത്രത്തില്‍ അഭിനയിച്ചതിന് ഹാപ്പിയാണെന്ന് പറയുകയാണ് നസ്‌ലെന്‍. അമല്‍ നീരദിന്റെ പടത്തില്‍ അഭിനയിച്ചു എന്നതാണ് തന്റെ സന്തോഷമെന്നും താരം പറഞ്ഞു.

ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

നസ്‌ലെനെ അറിയുന്ന ആളെന്ന നിലയില്‍ റിസള്‍ട്ട് എന്താകുമെന്ന ടെന്‍ഷനില്ലാതെ നസ്‌ലെന്‍ ചെയ്തിരിക്കുന്ന ചിത്രം ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ ആണെന്ന് ചന്തു സലീം പറഞ്ഞു. ഒരു അമല്‍ നീരദ് ചിത്രമെന്ന നിലയില്‍ എല്ലാവരും ഹാപ്പിയാണെന്നും ചിത്രത്തിന്റെ റിസള്‍ട്ട് എന്ത് തന്നെയായലും നമ്മള്‍ പാര്‍ട്ടി ചെയ്യുമെന്ന് അമല്‍ നീരദ് പറഞ്ഞാതായും ചന്തു കൂട്ടിച്ചേര്‍ത്തു. നവംബര്‍ 19നാണ് ചിത്രത്തിന്റെ റിലീസ്.

Content Highlight: Naslen and Chandhu salim talks about amal neerad and upcoming movie Bachelor Party Deux

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more