| Monday, 17th September 2018, 9:07 pm

മോഹന്‍ലാലിന് നന്ദിയറിയിച്ച് നരേന്ദ്ര മോദിയുടെ ട്വീറ്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന സിനിമാനടന്‍ മോഹന്‍ലാലിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്.

ഇന്ന് പുലര്‍ച്ച 12.10ന് തന്നെ മോഹന്‍ലാല്‍ പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ നന്ദി പ്രകടനം.


ALSO READ: തെരെഞ്ഞെടുപ്പ് കാലത്ത് പലതും പറയും, അതൊക്കെ ആരെങ്കിലും കാര്യമാക്കുമോ; പെട്രോള്‍ വിലയെക്കുറിച്ച് പി.എസ് ശ്രീധരന്‍ പിള്ള


ആയുരാരോഗ്യത്തിനും, രാജ്യത്തിനായി കഠിന ജോലികള്‍ ചെയ്യാനുള്ള ഊര്‍ജ്ജത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നാണ് മോഹന്‍ലാല്‍ ട്വീറ്റ് ചെയ്തത്. താങ്കളുടെ ആശംസകള്‍ക്ക് നന്ദിയറിയിക്കുന്നുവെന്നാണ് മോദിയുടെ മറുപടി.

മോദിയുടെ 68മത് ജന്മദിനം സേവാദിനമായാണ് ബി.ജെ.പി ആചരിച്ചത്.


ALSO READ: ഇടക്കിടെ ഉള്ള ഈ “സര്‍” വിളി വേണ്ട; മലയാള പദമുണ്ടെങ്കില്‍ ഉപയോഗിക്കാമെന്ന് ശ്രീരാമകൃഷ്ണന്‍


മോഹന്‍ലാലിന്റെ ബി.ജെ.പി സ്ഥാനാര്‍ത്ഥിത്വം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്ന സമയത്താണ് പിറന്നാള്‍ ആശംസ എന്നതും ശ്രദ്ധേയമാണ്. നേരത്തെ താരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്തകള്‍ താരം തന്നെ നിഷേധിച്ചു.

We use cookies to give you the best possible experience. Learn more