| Sunday, 7th April 2019, 2:02 pm

തെരഞ്ഞെടുപ്പ് പ്രചരണത്തിന് പ്രധാനമന്ത്രിയെ ശബരിമലയിലെത്തിക്കാന്‍ ബി.ജെ.പി നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രചരണായുധമാക്കാന്‍ ബി.ജെ.പി നീക്കം. ഇതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ നരേന്ദ്രമോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്തെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച് സംസ്ഥാന നേതാക്കളും കേന്ദ്രനേതൃത്വവും വരുംദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. ഏപ്രില്‍ 12-നാണ് നരേന്ദ്രമോദി ആദ്യഘട്ട പ്രചാരണത്തിനായി കേരളത്തിലേക്ക് വരുന്നത്.

ALSO READ: രാഹുല്‍ ഗാന്ധി വഞ്ചിച്ചു എന്ന തോന്നലില്ല, എന്നാല്‍ കോണ്‍ഗ്രസ് എന്താണ് ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാവുന്നില്ല; സീതാറാം യെച്ചൂരി

ഏപ്രില്‍ 18-നും അദ്ദേഹം കേരളത്തിലെത്തുന്നുണ്ട്. മോദി ശബരിമല സന്ദര്‍ശനം നടത്തുന്നത് ബി.ജെ.പി.ക്ക് വലിയനേട്ടമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.

പ്രധാനമന്ത്രിക്ക് വരാന്‍ ബുദ്ധിമുട്ടാണെങ്കില്‍ ദേശീയ അധ്യക്ഷന്‍ അമിത് ഷായെ ശബരിമലയിലെത്തിക്കാനും ബി.ജെ.പി. ആലോചിക്കുന്നുണ്ട്.

ശബരിമല അടക്കമുള്ള ആരാധനാലയങ്ങളും മത-സാമുദായിക വിഷയങ്ങളും തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കുന്നത് പെരുമാറ്റച്ചട്ടലംഘനമാണ്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more