| Monday, 4th April 2016, 9:54 am

മോദി പറയുന്നത് പ്രവര്‍ത്തിക്കുന്നവന്‍: സത്യസന്ധതയാണ് മോദിയുടെ കൈമുതലെന്ന് കവിയൂര്‍ പൊന്നമ്മ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആരാധ്യപുരുഷനാണെന്ന് ചലച്ചിത്രതാരം കവിയൂര്‍ പൊന്നമ്മ. പറയുന്നതുമാത്രം പ്രവര്‍ത്തിക്കുന്നൊരു മനുഷ്യനാണ് അദ്ദേഹം.

സത്യസന്ധതയാണ് അദ്ദേഹത്തിന്റെ കൈമുതല്‍. മോദിയെ എല്ലാവരും മാതൃകയാക്കണമെന്ന് മാത്രമാണ് പറയാനുള്ളതെന്നും കവിയൂര്‍ പൊന്നമ്മ പറയുന്നു.

നരേന്ദ്രമോദി ഉയര്‍ത്തുന്ന സന്ദേശങ്ങള്‍ വിജയത്തിലെത്തിക്കാന്‍ പ്രയത്‌നിക്കുന്നവരുടെ കൂട്ടത്തില്‍ താനും ഒപ്പമുണ്ടാകുമെന്നും ബി.ജെ.പിയുടെ മണലൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കവെ കവിയൂര്‍ പൊന്നമ്മ വ്യക്തമാക്കി.

മഹിളാമോര്‍ച്ച മണലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സ്ത്രീശക്തിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. അഴിമതി ആരോപണത്തിന് വിധേയനാകാത്ത ഒരു വ്യക്തിയും അദ്ദേഹം നയിക്കുന്ന മന്ത്രിസഭയുമാണ് കേന്ദ്രത്തിലുള്ളതെന്ന് നമുക്കേവര്‍ക്കും അഭിമാനകരമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

We use cookies to give you the best possible experience. Learn more