| Wednesday, 13th June 2018, 10:29 am

ഇതാണ് എന്റെ ആരോഗ്യത്തിന്റെ രഹസ്യം; കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ചിന് മോദിയുടെ മറുപടി, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ വ്യായാമത്തിന്റെ വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മോദി ഇതാണ് തന്റെ പുലര്‍കാല വ്യായാമങ്ങള്‍ എന്ന് ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു.

കൃത്രിമമായി നിര്‍മ്മിച്ച പഞ്ചഭൂതങ്ങളായ പൃഥ്വി, അഗ്നി, ജലം, വായു, ആകാശം എന്നിവയുടെ ട്രാക്കിലൂടെ നടക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. ഇതിനുശേഷം വലിയ ഒരു പാറക്കല്ലില്‍ ഇരുന്നാണ് മോദി വ്യായാമം ചെയ്യുന്നത്.

കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്തത് പോലെ താന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയെ വെല്ലുവിളിക്കുന്നതായും മോദി കൂട്ടിച്ചേര്‍ത്തു. ടേബിള്‍ ടെന്നീസ് താരം മാനിക ബത്രയേയും മോദി വെല്ലുവിളിച്ചിരുന്നു.

കേന്ദ്ര കായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചാലഞ്ച് തുടങ്ങിവെച്ചത്. കോഹ്‌ലിയുടെ ഫിറ്റ്‌നസ് ചാലഞ്ച് ഏറ്റെടുക്കുമെന്ന് മോദി അറിയിച്ചിതിനുപിന്നാലെ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more